`

അടുക്കളയിൽ ഒരു കാരണവശാലും സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ.

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറിയാണ് അടുക്കള. അടുക്കളയിൽ നിന്നുമാണ് ആ വീട്ടിലുള്ള എല്ലാ ആളുകൾക്കും വേണ്ട ശാരീരിക ഊർജത്തിന് വേണ്ട ഭക്ഷണവും മറ്റും എല്ലാം പാചകം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അടുക്കള എപ്പോഴും വൃത്തിയും വിശുദ്ധവും ആയിരിക്കേണ്ടതുണ്ട്. വൃത്തിയും ശുദ്ധവുമുള്ള അടുക്കളയാണ് ഒരു വീടിന്റെ ഐശ്വര്യം. സർവ്വദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഭാഗം കൂടിയാണ് അടുക്കള. അതുകൊണ്ടുതന്നെ ആ ഭാഗം നാം പൂജാമുറി പോലെ തന്നെ വൃത്തിയായി സൂക്ഷിക്കേണ്ടത്.

   

കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കളെക്കുറിച്ച്. ഈ വസ്തുക്കൾ അടുക്കളയിൽ സൂക്ഷിക്കുന്നത് പലതരത്തിലുള്ള വീടിനും വീട്ടുകാർക്കും ദോഷങ്ങളും ഐശ്വര്യ കേടുകളും വിളിച്ചുവരുത്താൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇവ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കാതിരിക്കുക. ഏതെങ്കിലും കാരണവശാലും ഇത് നിങ്ങളുടെ അടുക്കളയിൽ ഉണ്ട് എങ്കിൽ ഉടൻതന്നെ എടുത്തു മാറ്റുക. ഇത്തരത്തിൽ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മരുന്നു കുപ്പികൾ.

മരുന്നുകൾ എന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ്. എന്നാൽ ഇത് അടുക്കളയിൽ സൂക്ഷിക്കുന്നത് നിങ്ങൾക്ക് പലതരത്തിലുള്ള രോഗങ്ങളും വിളിച്ചുവരുത്താൻ കാരണമായിത്തീരുന്നു. മരുന്നു കുപ്പികൾ മാത്രമല്ല ഒന്നിലധികം കത്തികൾ അടുക്കളയിൽ സൂക്ഷിക്കുന്നതും ദോഷം ചെയ്യും. അടുക്കളയിൽ ഒന്നോ രണ്ടോ കത്തികൾ മാത്രമായി സൂക്ഷിക്കുക. ഇതിൽ കൂടുതൽ ഉള്ള കത്തികൾ മറ്റു ഏതെങ്കിലും ഇടത്തിൽ സൂക്ഷിക്കുക. അഴുക്കുപുരണ്ട പാത്രങ്ങൾ, പൊട്ടിയ പാത്രങ്ങൾ ഒരിക്കലും അടുക്കളയിൽ കുന്നു കൂട്ടി ഇടരുത്. അപ്പപ്പോൾ അവ കഴുകി വൃത്തിയാക്കി വയ്ക്കുക.