മിക്കവാറും സാഹചര്യങ്ങളിലും സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപോക്ക്. എന്നാൽ ഈ വെള്ളപോക്കിന് അസ്ഥി ഉരുക്കം എന്ന രീതിയിൽ ചില ആളുകൾ എങ്കിലും തെറ്റിദ്ധരിക്കാറുണ്ട്. ഒരിക്കലും മൂത്രമൊഴിക്കുന്ന സമയത്ത് പോകുന്ന വെളുത്ത നിറത്തിലുള്ള ഡിസ്ചാർജുകൾ അസ്ഥിയുരുക്കം അല്ല. അസ്ഥി ഉരുകി ഒരിക്കലും മൂത്രത്തിലൂടെ പുറത്തുപോകില്ല. യൂട്രസിനകത്ത് നിന്നുമാണ് ഇത്തരത്തിലുള്ള ഡിസ്ചാർജുകൾ ഉണ്ടാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരിക്കലും എല്ലുകൾ ദ്രവിച്ച് ഉണ്ടാകുന്ന ഡിസ്ചാർജ് അല്ല. ഈ വെളുത്ത നിറത്തിലുള്ള ഡിസ്ചാർജുകൾ ഉണ്ടാകുന്നത് സ്ത്രീകളുടെ ജീവിതത്തെ സർവ്വസാധാരണമായി സംഭവിക്കുന്നതാണ്.
ഇത് ഒരു പീരീഡ്സിന്റെ 3, 4 ദിവസം മുൻപ്, വീണ്ടും പിരീഡ്സിന്റെ രണ്ട് ദിവസം ശേഷവും കാണുന്നത് നോർമൽ ആയ അവസ്ഥയാണ്. അതുപോലെ തന്നെ പങ്കാളിയുമായി ബന്ധപ്പെട്ടതിനുശേഷം ഇത്തരത്തിലുള്ള വെളുത്ത നിറത്തിലുള്ള ഡിസ്ചാർജകൾ ഉണ്ടാകും. പിരീഡ്സ് തുടങ്ങി പന്ത്രണ്ടാം ദിവസം ആകുമ്പോഴേക്കും ഈ ഡിസ്ചാർജിന് അല്പം കട്ടി കൂടി വരുന്നതായി കാണാറുണ്ട്. എന്നാൽ ഇതെല്ലാം നോർമലായ അവസ്ഥയിൽ ഒരു സ്ത്രീ ശരീരത്തിൽ ഉണ്ടാകുന്നതാണ്.
ഇത് നിറവ്യത്യാസം ഉണ്ടാകുമ്പോഴോ, ഇതിനെ മണം ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് ഇത് കൂടുതൽ പ്രശ്നമായി മാറുന്നത്. ശരീരത്തിലെ ചില വിറ്റാമിനുകളുടെ കുറവുകൊണ്ട് ഇത്തരത്തിൽ വെളുത്ത നിറത്തിലുള്ള ഡിസ്ചാർജുകൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ യൂറിനൽ ഇൻഫെക്ഷനുകൾ മൂല്യവും ഈ ഡിസ്ചാർജുകൾക്ക് നിറവ്യത്യാസമോ, മണമോ എല്ലാം ഉണ്ടാകാം. ചില ഓയിൻമെന്റുകൾ ഉപയോഗിക്കുന്നത് മൂലവും ഇൻഫെക്ഷനുകൾ ഉണ്ടാകാറുണ്ട്. വജൈനൽ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലുകൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ ഒരിക്കലും മരുന്നുകൾ ഉപയോഗിക്കരുത്. ചില ഓയിൻമെന്റുകൾ കൃത്യമായ. ദിവസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് ദോഷമായി തീരാറുണ്ട്.