`

നാട്ടിലുള്ള ഭാര്യയുടെ പോക്ക് ശരിയല്ലെന്ന് ഭർത്താവിനെ അറിയിച്ച് അയൽവാസികൾ

മല്ലൂസ് സ്റ്റോറിസിലേക്ക് സ്വാഗതം. ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകുവാനായി പ്രവാസിയായ ഭർത്താവ് വീട്ടിലെത്തിയപ്പോൾ കാണുന്നത് അടച്ച് പൂട്ടിയ വീടാണ്. സന്തോഷം നിറഞ്ഞ ഭാര്യയുടെ മുഖം കാണുവാൻ കൊതിച്ചെത്തിയ ഭർത്താവിനെ വീടിനു മുൻപിൽ വിശന്ന് വലഞ്ഞിരിക്കേണ്ടി വന്നു. അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോൾ ആയിരുന്നു മതിലിന് അപ്പുറത്തുനിന്നും ഒരു തല പൊന്തിയത് അപ്പുറത്തെ വീട്ടിലെ ബീരാൻ ഇക്കയുടെ ആയിരുന്നു അത് .എപ്പോഴാണ് എത്തിയത് എന്ന് ചോദിച്ചപ്പോൾ കുറച്ചു നേരമായി ഇക്ക എൻ സുബൈർ പറഞ്ഞു വീട്ടിൽ കയറിയില്ലേ എന്ന് ചോദിച്ചപ്പോൾ വീടുപൂട്ടി ഭാര്യ നാടുവിട്ടു പോയിരിക്കുകയാണ് എന്ന് തമാശയോടെ പറഞ്ഞു. വരുന്ന വിഷയം പറഞ്ഞില്ലേ എന്ന് ചോദിച്ചപ്പോൾ എവിടെയും തൊടാതെ ഒന്നു മൂളുക മാത്രമാണ് ചെയ്തത്.

   

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് എല്ലാവരെയും അറിയിക്കേണ്ട എന്ന് കരുതി. എന്നാൽ ആ മൂളൽ വലിയ ഒരു പണിയായി ആ മൂളലിന് തിരിച്ചു ഒന്ന് അമർത്തി മൂളി ബീരനിക്ക. എന്നിട്ട് വീട്ടിലേക്ക് നോക്കി ഭാര്യ ആയിഷുവിനോട് ഫോണെടുത്തു കൊണ്ടുവരാൻ പറഞ്ഞു ഫോൺ നമ്പർ ചോദിച്ചു സുബൈറിന്റെ ഭാര്യയെ വിളിക്കാൻ ശ്രമിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ്. സ്വന്തം ഭർത്താവ് വരുമെന്ന് അറഞ്ഞിട്ടും വീട്ടിലിരിക്കാതെ പുറത്തുപോയ ഭാര്യയെ കുറിച്ച് ഒടുവിൽ ബീരാൻ കഥ പറഞ്ഞു തുടങ്ങി.കൽ മതിലിൽ കയറിയിരുന്ന ബീരാനിക്ക പറഞ്ഞു തുടങ്ങിയപ്പോൾ വേണ്ടാത്തതൊന്നും ആ കുട്ടിയോട് പറയേണ്ട എന്ന് ആയിഷു പറയുന്നുണ്ടായിരുന്നു.

എന്നാൽ ആയിഷുവിനോട് അകത്തു പോകാൻ പറഞ്ഞിട്ട് അവളുടെ ശബ്ദത്തിന് അയാൾ കൊളുത്തിട്ടു. പിന്നീട് ഇടവഴിയിലോക്ക് നോക്കി ഗോപാലനെ നീട്ടി വിളിച്ചു. ഗോപാലൻ ആളുടെ വീടിന്റെയും ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് വന്നു. മതിലിൽ ഇരിക്കുന്ന ബീരാനിക്ക സംഭവങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ ഗോപാലനോട് വിളമ്പി . ഒരു പോലീസുകാരന്റെ ശുഷ്കാന്തിയോടി മുണ്ടും മടക്കി കുത്തി ഗോപാലേട്ടൻ കോലായിൽ എത്തി അവിടെ എല്ലാം അരിച്ചുപെറുക്കി. താക്കോൽ ആണെങ്കിൽ ഇവിടെ തപ്പിയിട്ട് കാര്യമില്ല ഗോപാലേട്ടാ എന്ന് സുബൈർ പറഞ്ഞു.