`

ഹൃദയം ടീം വീണ്ടും ഒന്നിച്ചു. ഹൃദയത്തിലെ കല്യാണം പോലെ ഈ നിമിഷങ്ങളും

ഹൃദയം ടീം വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ ഉള്ളത്. പുതിയ ചിത്രങ്ങൾ കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ് കാരണം മറ്റൊന്നുമല്ല ഹൃദയം എന്ന സിനിമയുടെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ എൻഗേജ്മെൻറ് ആയിരുന്നു കഴിഞ്ഞദിവസം നടന്നത്. ഇതിൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് വിശാഖ് സുബ്രഹ്മണ്യൻ സോഷ്യൽ മീഡിയകളിൽ എത്തിയപ്പോൾ ഒപ്പം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിനീത് ശ്രീനിവാസനും എല്ലാവരും ഉണ്ട് ഇതാണ് ആരാധകർക്ക് വലിയ കൗതുകമായതും. എല്ലാവരുടെയും ഫാമിലി ഒത്തുകൂടിയ വലിയൊരു എൻഗേജ്മെന്റ് ഫംഗ്ഷൻ തന്നെയായിരുന്നു അന്ന് നടന്നത്.

   

പൃഥ്വിരാജും ഒക്കെ ഈ ചടങ്ങിൽ ഉണ്ടായിരുന്നു. അജു വർഗീസും ഫാമിലിയും വിനീത് ശ്രീനിവാസനും ഫാമിലിയും പ്രണവ് മോഹൻലാലും അമ്മ സുചിത്രയും കല്യാണി പ്രിയദർശനും സഹോദരനും പ്രിയദർശനം ഒക്കെ ഈ ചടങ്ങിൽ പങ്കെടുത്തു എന്നാൽ മോഹൻലാലിനെ കണ്ടില്ല എന്നാണ് നിരവധി ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ബാക്കി എല്ലാ ഫാമിലീസും ഒത്തുകൂടിയ ഒരു ചടങ്ങായിരുന്നു വിശാഖ് സുബ്രഹ്മണ്യത്തിന്റെ ഈ എൻഗേജ്മെൻറ് ഫംഗ്ഷൻ.

ഈ ചടങ്ങുകളിൽ നിന്നും ഉള്ള നിരവധി ദൃശ്യങ്ങൾ വിശാഖ് തന്നെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചപ്പോൾ ആരാധകർക്ക് വലിയ സന്തോഷമായി. ഹൃദയം എന്ന സിനിമയിലെ അവസാന നിമിഷത്തിലെ വിവാഹ ചടങ്ങ് പോലെ കളർഫുൾ ആയിരുന്നു ഹൃദയം എന്ന സിനിമയുടെ തന്നെ നിർമ്മാതാവിന്റെ ഈ ചടങ്ങും. എന്തായാലും സോഷ്യൽ മീഡിയയിൽ ഇവരുടെ ഈ നിമിഷങ്ങൾ വയറിലാവുകയാണ്. ഒപ്പം കല്യാണിയും പ്രണാമം മോഹൻലാലും ഒക്കെ ഒരുമിച്ച് എത്തിയത് ആരാധകർക്ക് കൗതുകമായി.