മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന ശ്യാം കല്ലുകുഴിയിൽ മായക്ക് കിണറ്റിൻ ചോട്ടിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളം കോരി ബക്കറ്റിലേക്ക് ഒഴിച്ച് ആ ബക്കറ്റുമായി അലക്കുകളിലെ അടുക്കലേക്ക് ചെന്നു. അവിടെയിരുന്ന് സോപ്പ് എടുത്ത് കയ്യും കാലും മുഖവും നന്നായി കഴുകി. ആ അയയിൽ കിടക്കുന്ന തോർത്തെടുത്ത് മുഖം തുടച്ചുകൊണ്ട് അടുക്കള വാതിലിലൂടെ വീട്ടിലേക്ക് കയറി മുറിയിൽ ചെല്ലുമ്പോൾ ദാസ് നല്ല ഉറക്കത്തിലാണ് ശബ്ദം ഉണ്ടാക്കാതെ ഇരുമ്പ് അലമാര തുറന്ന ഒരു സാരിയെടുത്തു. ഉടുത്തിരുന്ന പഴയ സാരി മാറ്റി അലമാരയിൽ നിന്നും എടുത്ത സാരി ഉടുത്തു മായ. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പാതി പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കി.
ഒഴിഞ്ഞ ക്യൂടികുറ ടിൻ എടുത്ത് കയ്യിൽ തട്ടി. അതിൽ നിന്നും ചെറിയ പൊടി മായയുടെ കയ്യിൽ ഒട്ടിപ്പിടിച്ചു അത് രണ്ടു കൈവെള്ളയിലും ആക്കി കൊണ്ട് അവളുടെ മുഖത്തേക്ക് തേച്ചു കണ്ണാടിയുടെ സൈഡിലുള്ള അവളുടെ കറുത്ത പൊട്ട് എടുത്ത് നെറ്റിയിൽ ഒട്ടിച്ചുകൊണ്ട് മായ മുടി ഒതുക്കി കെട്ടി ശബ്ദം ഉണ്ടാക്കാതെ ദാസന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്തു കൊണ്ട് മായ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. അടുക്കളയിൽ പോയി ഒരു സഞ്ചിയും മടക്കി പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നപ്പോൾ മീനു ടിവി കണ്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ ഇരിക്കാതെ പോയി പല്ല് തേക്ക് അമ്മ പോയി സാധനങ്ങൾ വാങ്ങി കൊണ്ടു വരാം അപ്പോഴേക്കും. മായ മീനുവിനോട് പറഞ്ഞ് ഇറങ്ങി .അപ്പോഴും മീനു അമ്മയെ നോക്കാതെ ടിവിയിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു.
മാർക്കറ്റിൽ പോയി വീട്ടിലേക്കുള്ള അത്യാവശ്യം സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് നടന്നു വരുന്ന വഴിയിലാണ് അപ്പുവേട്ടന്റെ ചായക്കട. മായ ചായക്കടക്ക് മുന്നിൽ നിന്നും അകത്തേക്ക് എത്തിനോക്കി എന്താ മോളെ മായയെ കണ്ടുകൊണ്ട് അകത്ത് നിന്നുള്ള അപ്പുവേട്ടൻ ചോദിച്ചു കൊണ്ട് പുറത്തേക്ക് വന്നു .ഒരു നാലു ദോശ പൊതിഞ്ഞു തന്നേ കറി എന്താ മോളെ വേണ്ടത്? ഒന്നും വേണ്ട ദോശ മാത്രം മതി. കറി കൂടി വാങ്ങാനുള്ള പൈസ തികയില്ല എന്ന് മായക്ക് അറിയാം. അകത്ത് ദോശ എടുക്കുമ്പോൾ ഒരു കവറിൽ കുറച്ച് കറി കൂടി ദോശയ്ക്ക് ഒപ്പം വയ്ക്കാൻ മറന്നില്ല.