ഹരികൃഷ്ണൻസ് അസോസിയേഷൻസ് വീണ്ടും എത്തുമെന്ന് വാർത്ത കുറച്ചു നാളായി സോഷ്യൽ മീഡിയകളിൽ ഓടിക്കൊണ്ടിരിക്കുന്നു ഫാസിലിന്റെ വസതിയിൽ ഇപ്പോൾ ആദ്യഘട്ട ചർച്ചകൾ നടത്തി എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാളത്തിന്റെ താര രാജകന്മാരായ മമ്മൂട്ടി മോഹൻലാലും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നു. മലയാളത്തിലെ നിരവധി സിനിമകൾ ഒരുക്കിയ സംവിധായകൻ ഫാസിലാണ് ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അടുത്തിടെയാണ് വാർത്തയാകുന്നത്. ശാരീരിക അസ്വസ്ഥതകൾ മൂലം സിനിമ മേഖലയിൽ നിന്നും സംവിധാനത്തിൽ നിന്നും ഫാസിൽ ഏറെ കാലമായി വിട്ടുനിൽക്കുകയാണ്.
ഫാസിലിന്റെ സംവിധാനം മേഖലയിൽ നിന്നും റിട്ടയർമെൻറ് ചിത്രം എന്ന രീതിയിലാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ചിത്രം ഒരുക്കാനായി തീരുമാനിച്ചത് എന്ന വാർത്തകൾ ഫാസിലിന്റെ തന്നെ 1998 പുറത്ത് വന്ന ഹരികൃഷ്ണൻസ് കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം ആയിരിക്കും ഇതെന്നാണ് ഇവരോട് സൂചിപ്പിക്കുന്നതും. കഴിഞ്ഞദിവസം ഫാസിലിനെ കാണാനായി മമ്മൂട്ടിയും മോഹൻലാലും ഫാസിലിന്റെ വസതിയിൽ ഒരുമിച്ച് എത്തിയിരുന്നു.
സിനിമയെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ നടന്നു എന്നും ഉടൻ തന്നെ ചിത്ര ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നും കരുതപ്പെടുന്നു. കഴിഞ്ഞദിവസം മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമ നിർമ്മാണ രംഗത്ത് കടന്നുവന്ന കാവ്യാ ഫിലിംസ് ഉടമ വേണു കുന്നംപള്ളിയുടെ ഗൃഹപ്രവേശനത്തിന് ഇരുവരും പങ്കെടുക്കുകയും ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും അടിക്കടിയുള്ള കൂടിക്കാഴ്ചകൾ ഹരികൃഷ്ണൻസിനെ സംബന്ധിച്ച് ഷുവർ സൂചനകൾ തരുമെന്ന് പ്രതീക്ഷിക്കാം.