മല്ലൂസ് സ്റ്റോക്ക് സ്വാഗതം രചന ശ്യാം കല്ലുകുഴിയിൽ. അല്ലെങ്കിൽ തന്നെ എന്നെ ഉപദേശിക്കാൻ നിങ്ങൾ ആരാ ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി. വീട്ടുകാരെ ആകാൻ നിൽക്കണ്ട മായയുടെ പൊട്ടിത്തെറിച്ചുള്ള സംസാരം കേട്ടപ്പോൾ ലക്ഷ്മി ഒന്നും മിണ്ടാതെ തലയും കുനിച്ച് ഭിത്തിയിൽ ചാരി നിന്നു തന്റെ മുന്നിലിരിക്കുന്ന ദോശയും പാത്രവും തട്ടി തെറിപ്പിച്ചുകൊണ്ട് മായ എഴുന്നേറ്റ് പോയി. മുറിയിൽ കയറി വണ്ടിയുടെ താക്കോലുമായി പുറത്തേക്ക് ഇറങ്ങുമ്പോഴും ലക്ഷ്മി ഭിത്തിയും ചാരി നിൽക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പാണ് ലക്ഷ്മി ആ വീട്ടിലേക്ക് ജോലിക്ക് വരുന്നത്.
അനാഥയായ ലക്ഷ്മി ആ വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു. അതുകൊണ്ടുതന്നെയാണ് മായയുടെ അമ്മ അവളെ കൊണ്ട് ലക്ഷ്മിയെ അമ്മ എന്ന് വിളിപ്പിക്കാൻ ശീലിപ്പിച്ചത്. പയ്യെ പയ്യെ അവർ മായയുടെ ലക്ഷ്മി അമ്മയായി. ഒരു അപകടത്തിൽ മായയുടെ അച്ഛനും അമ്മയും മരിക്കുന്നത് വരെ സന്തോഷം നിറഞ്ഞ വീട് ആയിരുന്നു അത് ആവശ്യത്തിലധികം പണം വണ്ടി സുഹൃത്തുക്കൾ ഇതെല്ലാമായപ്പോൾ മായയുടെ ജീവിതരീതിയും മാറി വന്നു.
നിയന്ത്രിക്കാൻ ആളില്ലാത്തതുകൊണ്ട് തോന്നിയ പോലെയായി മായയുടെ ജീവിതം. രാവിലെ പോയാൽ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി പാതിരാത്രി ആകും തിരികെ വരുന്നത്. ലക്ഷ്മി എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവരോടാകും ദേഷ്യം. നേരത്തെ ലക്ഷ്മി അമ്മ എന്ന് തികച്ചു വിളിക്കാത്ത മായയുടെ മാറ്റം അവരെയും ഒരുപാട് വേദനിപ്പിച്ചു. ഇപ്പോൾ വന്നുവന്ന് എന്തുപറഞ്ഞാലും മായിക്ക് ദേഷ്യമാണ്.
അന്നും സുഹൃത്തുക്കളുമായുള്ള കറക്കം കഴിഞ്ഞ് ഏറെ വൈകിയാണ് മായ വീട്ടിലേക്ക് വന്നത്. അടഞ്ഞുകിടക്കുന്ന വീട്ടിലെ വാതിലിൽ അവൾ ഒരുപാട് തട്ടി വിളിച്ചു. എന്നാൽ ആരും വാതിൽ തുറന്നില്ല എന്നും മായ വന്നു വിളിക്കുമ്പോൾ ലക്ഷ്മി തുറക്കാറാണ് പതിവ്. കുറച്ചുനേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് മായ കൈയിലുള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കയറി.