മോഹൻലാൽ നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം വരുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്നത്. നമ്മുടെ പ്രശസ്ത സംവിധായകനും അൽഫോൺസ് പുത്രൻറെ അടുത്തസുഹൃത്തുമായ കാർത്തിക് സുബ്ബരാജ് ആണ് ഇതിനെക്കുറിച്ച് നിർണായകമായ സൂചന നൽകിയത്. അൽഫോൺസ് പുത്രൻ പണ്ട് മുതലേ തന്നെ മോഹൻലാലിൻറെ കടുത്ത ആരാധകൻ ആണെന്നും താങ്കൾ ഒരുമിച്ച് ചെന്നൈയിൽ താമസിക്കുമ്പോൾ ഒക്കെ അൽഫോൻസ് കൂടുതലും സംസാരിക്കുന്നതും.
മോഹൻലാൽ സിനിമകളെ കുറിച്ചും മമ്മൂട്ടി സിനിമകളെ ക്കുറിച്ചും ആണ് ഇന്നും കാർത്തിക് സുബ്ബരാജ് ഓർത്തെടുക്കുന്നു. അൽഫോൻസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒരുപാട് വൈകാതെ തന്നെ ഉണ്ടാകുമെന്നും കാർത്തിക സുബ്ബരാജ് വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് കാർത്തിക് സുബ്ബരാജ് ഇക്കാര്യം വെളുത്തുടർത്തിയതും.
നേരത്തെ ലാലേട്ടന് വേണ്ടി താരം ഒരു തിരക്കഥ എഴുതുകയാണെന്നും കാർത്തിക് സുബ്ബരാജ് രജനീകാന്തിനെ വെച്ച് പേട്ട എന്ന ഫാൻ ബോയ് ചിത്രം ഒരുക്കി എങ്കിൽ അതിനു മുകളിൽ നിൽക്കുന്ന ഒരു ഫാൻ ബോയ് ചിത്രം ലാലേട്ടനെ വെച്ച് ഒരുക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അൽഫോൺസ് പുത്രൻ വെളിപ്പെടുത്തിയിരുന്നു. നേരം പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം തന്റെ മൂന്നാമത്തെ ചിത്രമായ ഗോൾഡ് മായി എത്തുകയാണ് അൽഫോൺസ് പുത്രൻ. പൃഥ്വിരാജ് സുകുമാരൻ നായൻതാര കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തും.