മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന സ്നേഹ മഴ. രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ ലക്ഷ്മി ക്ഷീണം മാറ്റാൻ അൽപനേരം കിടക്കുക പതിവാണ്. അന്നും പോലെ കിടക്കുമ്പോഴാണ് മൊബൈൽ ബെല്ലടിച്ചത്. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് തന്നെ അവളെ എടുത്തില്ല രണ്ടുമൂന്നു പ്രാവശ്യം ബെല്ലടിച്ചപ്പോൾ ആരെങ്കിലും അത്യാവശ്യത്തിലാകും എന്ന് കരുതി ലക്ഷ്മി ഫോണെടുത്തു. ഹലോ ലക്ഷ്മി ചേച്ചിയല്ലേ അപ്പുറത്ത് പരിചയമില്ലാത്ത ശബ്ദം. ഞാൻ വിനോദ് അപ്പുറത്തെ വീട്ടിലെ.. മനസ്സിലായോ? എന്താ വിനോദ്.. ചേച്ചി വാട്സ്ആപ്പ് ഒന്ന് ചെക്ക് ചെയ്യൂ ഞാൻ ഒരു വീഡിയോ അയച്ചിട്ടുണ്ട്.
എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. അവൾ വേഗം വാട്സാപ്പിൽ വന്ന വീഡിയോ ഓപ്പൺ ചെയ്തു നോക്കി അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് അവളുടെ കുളിക്കുന്ന രംഗങ്ങൾ ആയിരുന്നു. എന്തു ചെയ്യണം എന്നറിയാതെ അവൾ തളർന്നിരുന്നു. വീണ്ടും വിനോദിന്റെ ഫോൺ ചേച്ചി വീഡിയോ കണ്ടില്ലേ? മറുപടി പറയുവാൻ അവളുടെ നാവുകൾക്ക് ശക്തി ഇല്ലായിരുന്നു. അവൾ വെറുതെ ഒന്നു മൂളി ..എനിക്ക് ഒരു 10000 രൂപ വേണം. അല്ലെങ്കിൽ ഈ വീഡിയോ ഇൻറർനെറ്റിൽ പോസ്റ്റ് ചെയ്യും. എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ട് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിൽ നിന്നും ഇതുവരെ ഒന്നും ഒളിച്ചു വെച്ചിട്ടില്ല. പക്ഷേ ഇതു പറഞ്ഞാൽ പോലീസ് കേസ് ആക്കും. ചേട്ടന് ഇത് വിനോദിനോട് ചോദിക്കാൻ പോയാൽ ചിലപ്പോൾ നാട്ടുകാർ മുഴുവൻ അറിയും. അവൾ ഒരു തീരുമാനം എടുക്കാൻ ആകാതെ വിഷമിച്ചു. ഒന്നിലും അവൾക്ക് ശ്രദ്ധിക്കാൻ പറ്റാതെയായി. അവളുടെ സ്വഭാവത്തിലെ വ്യത്യാസം രണ്ടുമൂന്നു തവണ വിജയ് ചോദിച്ചു. എങ്കിലും വല്ലാത്ത ക്ഷീണം തലവേദന എന്നെല്ലാം പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി.
രണ്ടുദിവസത്തിനുശേഷം അവൾ ഒരു തീരുമാനത്തിലെത്തി. ആരും അറിയാതെ പൈസ കൊടുത്ത് അത് അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചു. അതിന് വേണ്ടി ഒരു ദിവസം വിനോദിനെ വീട്ടിലേക്ക് വിളിച്ചു. പൈസ കൊടുത്ത് അവസാനിപ്പിക്കാം എന്നാണ് കരുതിയത് എങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. വീട്ടിൽ ആരുമില്ല എന്ന് മനസ്സിലാക്കിയ അവർ അവളെ കടന്നു പിടിക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ചു എങ്കിലും അവൾ അവൻറെ മുൻപിൽ നിസ്സഹായ ആയിരുന്നു. കരഞ്ഞ് അപേക്ഷിച്ചു നോക്കി പക്ഷേ ഒരു വേട്ട മൃഗത്തെ പോലെ അവൻ അവളെ പിച്ചിച്ചീന്തി. മാനം നഷ്ടപ്പെട്ട അവൾ മരിക്കാൻ തീരുമാനിച്ചു.