പൊണ്ണത്തടി എന്നത് ആരോഗ്യപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഒരുപോലെ ഉണ്ടാക്കുന്നു. അമിതമായി ശരീരഭാരമുള്ള ആളുകൾക്ക് മറ്റുള്ള ആളുകളുടെ മുൻപിൽ ഒരുപാട് നാണക്കേട് അനുഭവിക്കേണ്ടതായി വരാറുണ്ട്. ശരീരത്തിന്റെ ഭാരം കൂടുന്ന മൂലം ഒരുപാട് രോഗങ്ങൾ നമുക്ക് വരാം. ഉയരത്തിനും പ്രായത്തിനും അനുസരിച്ചുകൊണ്ട് തന്നെ ശരീരത്തിന് കൃത്യമായ ശരീരം ഭാരം നിലനിർത്തേണ്ടതുണ്ട്. ഇത് അളക്കുന്നതിനുള്ള ഒരു ഉപാധിയാണ് ബോഡിമാസ് ഇൻഡക്സ് എന്ന് പറയുന്നത്. ഇത്തരത്തിൽ ശരീരഭാരം ക്രമാതീതമായി കൂടുന്നതു മൂലം കിഡ്നി രോഗങ്ങളും ലിവർ രോഗങ്ങളും മറ്റ് പല ഭീകരരോഗങ്ങളും വന്നുചേരാൻ കാരണമാകുന്നു.
ഈ ശരീരഭാരം നിയന്ത്രിക്കാൻ പലപ്പോഴും ഒരുപാട് പിരിമുറുക്കം അനുഭവിക്കാറുണ്ട്. എന്നാൽ വളരെ കൃത്യമായ ഡയറ്റ് പാലിക്കുകയാണ്, ഇതിനോടൊപ്പം ധാരാളം വ്യായാമവും ശീലമാക്കിയാൽ തന്നെ ശരീരഭാരം വളരെ എളുപ്പത്തിൽ കുറയ്ക്കാം. ശരീരത്തിന്റെ ആരോഗ്യം എന്നത് നമ്മുടെ മനസ്സിന്റെ ആരോഗ്യവും വളർത്തുന്നു. മാനസികമായുള്ള പല പ്രശ്നങ്ങളെയും അകറ്റാൻ ഈ ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നത് സഹായിക്കാറുണ്ട്.
ഏറ്റവും പ്രധാന വില്ലനായ പ്രമേഹത്തെ പോലും ഇന്റർമിറ്റൻ ഫാസ്റ്റിംഗ് നശിപ്പിക്കുന്നു.അതുപോലെതന്നെ ശരീരഭാരം നമുക്ക് നിയന്ത്രിക്കാൻ ആകാത്ത വിധത്തിൽ വർദ്ധിക്കുമ്പോൾ ഇത് മരണം പോലും വിളിച്ചുവരുത്താൻ കാരണമാകാറുണ്ട്. ഹൃദയാഘാതം പോലുള്ളവർ പെട്ടെന്ന് ഉണ്ടാകാൻ പൊണ്ണത്തടി ഒരു കാരണമായി മാറുന്നു.മധുരം കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം ഭക്ഷണത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കാനായാൽ അത്രയും ഗുണം ചെയ്യും. അതുപോലെതന്നെ രാവിലെ ചായ കാപ്പി എന്നിവയ്ക്ക് പകരമായി ഗ്രീൻ ടീ, കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളമോ കുടിക്കുന്നത് ഗുണം ചെയ്യും.