`

കാലിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ.

പലപ്പോഴും പല രോഗങ്ങൾക്കും ചികിത്സ വൈകുന്നു എന്നതാണ് രോഗം മൂർച്ഛിക്കാനും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകുന്നത്. ഇത്തരത്തിൽ ശ്രദ്ധിക്കാത്തതുകൊണ്ട് കൂടുതൽ വഷളാകുന്ന ഒരു രോഗാവസ്ഥയാണ് കാലിന്റെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വരുന്ന ഒരു അവസ്ഥ. പല കാരണങ്ങൾ കൊണ്ടും കാൽ വിരലുകളും കാലിന്റെ മുട്ടിന് താഴെയായും പോലും കാലുകളെ മുറിച്ചുമാറ്റേണ്ട അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇതിന് കാരണം ആകുന്നത് ഏറ്റവും പ്രധാനമായും കാലിലേക്കുള്ള രക്തയോട്ടം നിലക്കുന്നത് തന്നെയാണ്. ഇത്തരത്തിൽ കാലുകളിലേക്ക് രക്തയോട്ടം നിലയ്ക്കുന്നതിന് പല കാരണങ്ങളും ഉണ്ട്.

   

പ്രമേഹം ഡയബറ്റിക്സ് പോലുള്ള അവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ആളുകൾക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് ഡയബറ്റിക് ഫൂട്ട്. പ്രമേഹരോഗികൾക്ക് കാലുകളിലെ സ്പർശനശേഷി നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ, കാലുകൾ എവിടെയെങ്കിലും തട്ടി മുറിയുന്നത് ഇവർ അറിയാതെ പോവുകയും, ഇതുമൂലം നീ മുറിവ് വലുതായി കാലു തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യാറുണ്ട്. ഹൃദയാഘാതം ഉണ്ടാകുന്ന സമയത്ത് അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകുന്ന സമയത്ത് ചില ആളുകൾക്കെങ്കിലും അവിടെ നിന്നും ഒരു അംശം കാലുകളിലേക്ക് എത്തി.

ഇത് കാലിന്റെ രക്തക്കുഴലിനെ തടസ്സപ്പെടുത്തുകയും രക്തം ശരിയായ രീതിയിൽ ചലിക്കാതെ വരികയും ചെയ്യുന്നതുകൊണ്ട് കാലുകൾക്ക് പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ട്. രക്തക്കുഴലുകൾ ശരിയായ രീതിയിൽ രക്തം ചലിപ്പിക്കാത്തത് കൊണ്ട് തന്നെ, കാലുകളിലെ വിരലുകളിലേക്ക് രക്തം എത്താതെ വരികയും ഈ വിരലുകൾ പിന്നീട് കറുത്ത നിറത്തിലേക്ക് ആവുകയും, മുറിച്ച് മാറ്റേണ്ട അവസ്ഥയിൽ എത്തുകയും ചെയ്യാറുണ്ട്. കാലുകളിൽ അകാരണമായി വേദനകൾ ഉണ്ടാവുന്ന സമയത്ത്, ഇത് ഒരു ഡോക്ടറെ കാണിച്ച് രോഗം നിർണയിക്കുന്നത് ഇത്തരത്തിലുള്ള അവസ്ഥകളിലേക്ക് എത്താതെ സഹായിക്കുന്നു.