`

ശരീരത്തിലുള്ള ക്യാൻസർ കോശങ്ങളെ എങ്ങനെ പ്രതിരോധിച്ച് നിർത്താം.

പലപ്പോഴും ആളുകൾ ക്യാൻസർ എന്ന രോഗത്തെ ഒരു വലിയ മഹാമാരിയായും ഭയത്തോടു കൂടിയുമാണ് കാണുന്നത്. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്നത്, ക്യാൻസർ കോശങ്ങൾ ഒരു മനുഷ്യ ശരീരത്തിൽ എപ്പോഴും ഉള്ളവ തന്നെയാണ്. എന്നാൽ പലപ്പോഴും ഇത് ഒരു രോഗാവസ്ഥയായി മാറാൻ കാരണമാകുന്നത് നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവറിൽ വ്യത്യാസം വരുകയോ, ശരീരത്തിൽ പലതരത്തിലുള്ള ചീത്ത ബാക്ടീരിയകൾ പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ കൃത്യമായ രീതിയിൽ തന്നെ നിലനിർത്താൻ വേണ്ടുന്ന ജീവിതശൈലിയും ഭക്ഷണ സംക്രമങ്ങളും നാം പാലിക്കേണ്ടതുണ്ട്.

   

ഇന്നത്തെ നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണങ്ങൾ എല്ലാം തന്നെ പലതരത്തിലും ശരീരത്തിലെ ദോഷമായി ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം ജീവിതശൈലി പാലിക്കുന്ന ആളുകൾക്ക് ക്യാൻസർ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ രീതിയിലുള്ള ഭക്ഷണങ്ങൾ നൽകുകയും ഒപ്പം നല്ല ആരോഗ്യ ശീലം പാലിക്കുകയും വേണം. ഇതിനായി ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമം എന്നത് ശീലമാക്കേണ്ടതാണ്. അതുപോലെതന്നെ ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് ചെയ്യുന്നത് വളരെയധികം ശരീരത്തിന് ഗുണങ്ങൾ പ്രധാനം ചെയ്യുന്നു.

പല ചീത്ത ബാക്ടീരിയകളെയും ഇല്ലാതാക്കാനും, ശരീരത്തിൽ അനാവശ്യമായി അടിഞ്ഞുകൂടിയ കൊഴുപ്പ് ഗ്ലൂക്കോസ് എന്നിവയെല്ലാം ഉരുക്കി കളയാനും ഇത് സഹായകമാകുന്നു. മദ്യപാനം, പുകവലി, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ഈ ക്യാൻസർ കോശങ്ങളെ കൂടുതലും സ്വാധീനിക്കുന്നവയാണ് എന്നതുകൊണ്ടുതന്നെ ഇത്തരം ആളുകൾക്ക് പെട്ടെന്ന് തന്നെ ക്യാൻസർ ബാധിക്കും. അതുകൊണ്ടുതന്നെ ക്യാൻസറിനെ ഭയമുള്ള ആളുകളാണ് എങ്കിൽ തീർച്ചയായും ഇത്തരം തുശലങ്ങൾ എല്ലാം ജീവിതത്തിൽ നിന്നും ഒഴിവാക്കാം.