`

സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ.

പല ആളുകളും വീടുകളെ സന്ധ്യ സമയത്ത് വിളക്ക് കൊളുത്തുന്ന സമയത്ത് ചില കാര്യങ്ങൾ അശ്രദ്ധമായി വിട്ടുകളയാറുണ്ട്. ഇത്തരത്തിൽ അശ്രദ്ധമായി വിട്ടുകളയുന്ന ഈ കാര്യങ്ങളാണ് പലപ്പോഴും നിങ്ങളുടെ വീടിന് ഐശ്വര്യ കേടും, സാമ്പത്തിക പ്രശ്നങ്ങളും, ദുരിതങ്ങളും എല്ലാം വിളിച്ചു വരുത്തുന്നത്. അതുകൊണ്ടുതന്നെ ദിവസവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ വീട് വൃത്തിയും ശുദ്ധവും ആയിരിക്കണം. എന്നാൽ ഈ വൃത്തിയാക്കൽ ഒരിക്കലും സന്ധ്യാസമയത്ത് ആയിരിക്കരുത്. നിലവിളക്ക് കൊടുത്താൽ ആകുന്ന സമയത്ത് ഒരിക്കലും ചൂലെടുത്ത് ഉപയോഗിക്കാൻ പാടില്ല.

   

അതുപോലെതന്നെ നിലവിളക്ക് കൊളുത്തുന്ന സമയത്ത് വീട്ടിൽ ആരും കുളിക്കാൻ പോകുന്നത് അത്ര ഉചിതമായ കാര്യമല്ല. ഇതിനു മുൻപായി തന്നെ ശുദ്ധവും വൃത്തിയുമായി വീട്ടിലുള്ളവർ ആയിരിക്കേണ്ടതുണ്ട്. സന്ധ്യാസമയത്ത് ഒരിക്കലും തുളസിച്ചെടിയിൽ നിന്നും ഇലകൾ പറിക്കുന്നത് അത്ര ഐശ്വര്യമായ കാര്യമല്ല. നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ച ഉടൻതന്നെ പൂജാമുറിയുടെ വാതിലുകൾ അടച്ചിടുന്നത് വലിയ ദോഷങ്ങൾക്ക് കാരണമായിത്തീരുന്നു.

പൂജാമുറിയുടെ മാത്രമല്ല വീടിന്റെ പ്രധാന വാതിലും അടച്ചിടുന്നത് അത്ര ഐശ്വര്യപ്രദമല്ല. വീട്ടിലെ പൈപ്പുകളിൽ നിന്ന് വെള്ളം ഇത്തിറ്റായി വീഴുന്നത് ഈ സന്ധ്യ സമയത്ത് കാണുകയാണെങ്കിൽ വലിയ ഐശ്വര്യ കേടാണ്. സന്ധ്യാസമയത്ത് ഒരിക്കലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് അനുബന്ധിച്ച് ആളുകൾക്ക് മഞ്ഞൾ ഉപ്പ് എന്നിവ കൈമാറ്റം ചെയ്യുന്നത് ദോഷം ചെയ്യും. മഞ്ഞൾ ഉപ്പ് എന്നിവ ഒരിക്കലും മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുന്നത് ദോഷമാണ്. സന്ധ്യാസമയം ആകുമ്പോൾ മറ്റു ജോലികൾ എല്ലാം തന്നെ മാറ്റിവെച്ച് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നത് കുടുംബസമേതം ചെയ്യേണ്ടതായിട്ടുണ്ട്.