ഒരു മനുഷ്യ ശരീരത്തിലെ ശരീരത്തിന്റെ മാംസ്യങ്ങൾക്ക് ബലം നൽകുന്നതിന് വേണ്ടിയുള്ള ഒരു ഘടകമാണ് ക്രിയാറ്റിൻ. എന്നാൽ അതേസമയം തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് കൂടിയാണ് ക്രിയാറ്റിനിൻ. ഇത്തരത്തിൽ ശരീരത്തിലെ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന ക്രിയാറ്റിന് എന്ന വേസ്റ്റ് പ്രോഡക്റ്റ് പുറന്തള്ളപ്പെടുന്നത് കിഡ്നിയിലൂടെ ആണ്. ഏതെങ്കിലും തരത്തിൽ കിഡ്നിക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത്, ഈ വേസ്റ്റ് പ്രോഡക്റ്റ് പുറന്തള്ളപ്പെടാതെ ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുന്നു ഇതുകൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാം. പ്രധാനമായും ശരീരത്തിലെ ക്രിയാറ്റിനിൻ ഉത്പാദിപ്പിക്കപ്പെടുന്നത് പ്രോട്ടീൻ ഘടകങ്ങളിൽ നിന്നുമാണ്.
നാം കഴിക്കുന്ന ഭക്ഷണത്തിൽ അമിതമായി പ്രോട്ടീൻ അടങ്ങുമ്പോൾ, അമിതമായി ഈ ക്രിയാറ്റിൻ എന്ന വേസ്റ്റ് പ്രോഡക്റ്റും ഉത്പാദിപ്പിക്കപ്പെടുകയും, ഇത് പുറന്തള്ളി പോകാത്ത അവസ്ഥയിൽ ശരീരത്തിൽ പലതരത്തിലുള്ള രോഗാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതലായി ഇതിന്റെ ബുദ്ധിമുട്ട് കണ്ടുവരുന്നത് ജിമ്മിൽ പോകുന്ന ആളുകൾക്കാണ്. ഇങ്ങനെ ഉണ്ടാകാനുള്ള കാരണം ഇവർ കഴിക്കുന്ന പ്രോട്ടീൻ പൗഡറുകൾ ആണ്.
ശരീരത്തിലെ മസിലുകൾക്ക് കൂടുതൽ ബലം കിട്ടുന്നതിനുവേണ്ടി ജിമ്മിലെ വ്യായാമത്തിനോടൊപ്പം തന്നെ ഇവർ ധാരാളമായി പ്രോട്ടീൻ പൗഡറുകളും ഉപയോഗിക്കാറുണ്ട്. ഇത് കഴിക്കുന്നത് അമിതമായി ക്രിയാറ്റിനിൻ ഉല്പാദിപ്പിക്കുകയും ശരീരത്തെ കൂടുതൽ തളർത്തുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത് കിഡ്നിയെ കൂടുതൽ ജോലിഭാരം ഏൽപ്പിക്കുകയും, പിന്നീട് കിഡ്നിക്ക് തകരാർ ഉണ്ടാകാൻ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ നിന്നും അമിതമായുള്ള പ്രോട്ടീൻ കുറയ്ക്കുന്നതിന് വേണ്ടി തന്നെ ഭക്ഷണം നിയന്ത്രിതമായി കഴിക്കുക. അമിതമായി പ്രോട്ടീൻ അടങ്ങിയ ചുവന്ന മാംസങ്ങൾ പോലെയുള്ളവ ഒഴിവാക്കാം.
https://www.youtube.com/watch?v=BJT9zpnqkIk