`

എത്ര പാവപ്പെട്ടവനെയും കോടീശ്വരൻ ആക്കും, കന്നിമൂലയിലെ ഈ വസ്തു.

പലപ്പോഴും ഒരു വീട് പണിയുന്ന സമയത്ത് ഇതിന്റെ എല്ലാത്തരം വാസ്തുപരമായ കാര്യങ്ങൾക്കും വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കാരണം വാസ്തു ശ്രദ്ധിക്കാതെ പിഴവുകളും വരുത്തി പണിയുന്ന വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് സ്വസ്ഥതയും സമാധാനവും ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ വീടിന്റെ എല്ലാ ദിക്കുകളും വളരെയധികം ശ്രദ്ധാപൂർവ്വം തന്നെ പണി ചെയ്യേണ്ടതുണ്ട്. പ്രധാനമായും വീടിന്റെ കന്നിമൂല എന്നത് വളരെയധികം സ്ഥാനം അർഹിക്കുന്ന ഒന്നാണ്. ഏറ്റവും ഉചിതമായി കന്നിമൂലയിൽ വരാൻ അനുയോജ്യമായത് പ്രധാന കിടപ്പുമുറിയാണ്.

   

അതുപോലെതന്നെ വീടിന്റെ കന്നിമൂല ഭാഗം എപ്പോഴും വൃത്തിയും ശുദ്ധവും ആയിരിക്കേണ്ടതുണ്ട്. ഈ ഭാഗത്ത് അഴുക്കുചാൽ, ബാത്റൂം, കിണർ, സെപ്റ്റിക് ടാങ്ക് എന്നിവയെന്നും വരാൻ പാടുള്ളതല്ല. ഇങ്ങനെ വരുന്നത് വലിയ ദോഷങ്ങൾ വിളിച്ചുവരുത്തുന്നു. ഈ ഭാഗത്ത് ചില ചെടികൾ വച്ച് പിടിപ്പിക്കുന്നതും വളരെ നല്ലതാണ്. ചെന്തെങ്ങ് , ഒടിച്ചാൽ പാല് വരുന്ന രീതിയിലുള്ള പൂച്ചെടികളും, ഇല ചെടികളും ഈ ഭാഗത്ത് വെച്ചു പിടിപ്പിക്കാം. അതുപോലെതന്നെ നിങ്ങളുടെ വീടിന്റെ കന്നിമൂലയിലുള്ള ബെഡ്റൂമിൽ ഒരു വസ്തുവെച്ചാൽ, നിങ്ങൾക്ക് വലിയ ഭാഗ്യങ്ങളും, ധനപരമായ ഉയർച്ചയും, സാമ്പത്തിക യോഗവും, കോടീശ്വരയോഗവും എല്ലാം വന്നുചേരും.

കന്നിമൂല ബെഡ്റൂമിലെ പണപ്പെട്ടിയിലോ, അലമാരയിലോ ഒരു ചെറിയ പാത്രത്തിൽ പച്ചക്കർപൂരം സൂക്ഷിക്കാം. ഈ പച്ചക്കർപൂരം ദിവസവും വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത്, ലക്ഷ്മി ദേവിയുടെ ചിത്രത്തിന് മുൻപിലായി വെച്ച് നമ്മുടെ മനസ്സിലുള്ള കാര്യങ്ങളെല്ലാം തന്നെ പ്രാർത്ഥിച്ച് ആഗ്രഹങ്ങളെല്ലാം പറഞ്ഞ്, ലക്ഷ്മി ദേവിയുടെ ചിത്രത്തിൽ മൂന്നുതവണ ഉഴിഞ്ഞ് വേണം പണപ്പെട്ടിയിൽ കൊണ്ടു വയ്ക്കുന്നതിന്. അതുപോലെതന്നെ കുട്ടികൾ പഠിക്കുന്ന മുറികളിലും ഇത് വയ്ക്കുന്നത് നല്ല ഐശ്വര്യം കൊണ്ടുവരും.