എല്ലായിപ്പോഴും എല്ലാവരും ചർച്ച ചെയ്യുന്ന ഒരു കാര്യമാണ്. l എങ്ങനെ വണ്ണം കുറയ്ക്കാം എന്നുള്ളത്. എന്നാൽ ഇതിനിടയിലും വണ്ണം കുറഞ്ഞതുകൊണ്ട് മനോവിഷമം അനുഭവിക്കുന്ന ആളുകളുണ്ട്. ഈ ആളുകൾ വളരെയധികം ശരീരം ശോക്ഷിച്ച് ആരോഗ്യമില്ലാത്ത ഒരു രീതിയിലാണ് കാണപ്പെടാറുള്ളത്. ഇവർക്ക് എത്ര തന്നെ ഭക്ഷണം കഴിച്ചാലും വണ്ണം വയ്ക്കാത്ത ഒരു ബുദ്ധിമുട്ടും അനുഭവിക്കാറുണ്ട്. പലരും ഈ പ്രശ്നങ്ങൾ ആളുകളോട് പറയാറുണ്ടെങ്കിലും മറ്റുള്ളവർ ഇതിനെ ഒരു തമാശ രീതിയിലാണ് കാണാറുള്ളത്. എന്നാൽ മാനസികമായി ഇത്തരത്തിൽ വണ്ണം തീരെ കുറഞ്ഞ ആളുകൾ ഒരുപാട് സ്ട്രെസ്സ് അനുഭവിക്കുന്നുണ്ടാകും.
ഒരുതരത്തിൽ പറഞ്ഞാൽ ഇവനെ അനുഭവിക്കുന്ന ഈ സ്ട്രെസ്സ് തന്നെ ഇവർക്ക് ശരീരം വണ്ണം വയ്ക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങൾക്കുള്ള സ്ട്രെസ്സിനെ പരമാവധി കുറച്ച് നിലനിർത്താൻ ശ്രമിക്കുക. തൈറോയ്ഡ് സംബന്ധമായ പ്രശ്നമുള്ള ആളുകൾക്ക് ഇത്തരത്തിൽ ഇത്രതന്നെ ഭക്ഷണം കഴിച്ചാലും ശരീരം തടിക്കാത്ത ഒരു അവസ്ഥയും കാണാറുണ്ട്. ഇത്തരക്കാർ തൈറോയ്ഡ് പ്രശ്നത്തെ പരിഹരിച്ചെങ്കിൽ മാത്രമാണ് ശരീരം തടിക്കുകയുള്ളൂ.
ദഹനേന്ദ്രിയ വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുകയും,അതേസമയം ചീത്ത ബാക്ടീരികളുടെ പ്രവർത്തനം വർദ്ധിക്കുകയും ചെയ്യുന്നതുകൊണ്ടും ശരീരം നല്ലപോലെ ക്ഷീണിക്കാം. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തുകയാണ് ഇതിനുവേണ്ടി ചെയ്യാവുന്നത്. ധാരാളമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രീതിയിലുള്ള ഭക്ഷണക്രമം ശീലിക്കാതെ, നല്ല കൊഴുപ്പുകളെ സ്വീകരിച്ചുള്ള ഭക്ഷണക്രമം പാലിക്കുകയും, ശരീരം നല്ല രീതിയിൽ തന്നെ തടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യാം. ഇതിനായി ദിവസവും നട്ട്സ്, പാല് എന്നിവ ശീലമാക്കാം.