`

നിങ്ങൾ കഴിക്കുന്ന മരുന്നുകൾ തന്നെ നിങ്ങളെ വലിയ രോഗിയാക്കും.

നമ്മുടെ നിത്യജീവിതത്തിൽ ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ അല്ലെങ്കിൽ ലിവർ സിറോസിസ് എന്നിവയെല്ലാം. പ്രധാനമായും നമ്മുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ ആരോഗ്യകരമല്ലാതെ തന്നെ ഉണ്ടായിട്ടുണ്ട് എന്നതാണ് ഇത്തരം രോഗാവസ്ഥകൾ നമുക്ക് ഉണ്ടാകാനുള്ള പ്രധാന കാരണവും. പണ്ടുകാലങ്ങളിൽ എല്ലാം മദ്യപാനശീലം ഉള്ള ആളുകൾക്കായിരുന്നു ഫാറ്റി ലിവർ പോലുള്ള അവസ്ഥകൾ വന്നിരുന്നത്. എന്നാൽ ഇന്ന് ഫാറ്റി ലിവർ വരുന്നതിന് മദ്യപാനം ഒരു വിഷയമേ അല്ല. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആണ് എന്ന് ഏറ്റവും അധികം കണ്ടുവരുന്നത്.

   

ഇതിന്റെ പ്രധാനകാരണം നമ്മുടെ ജീവിതശൈലിയാണ്. അതുകൊണ്ടു തന്നെ ഈ അവസ്ഥയെ പരിഹരിക്കാൻ നിയന്ത്രിക്കേണ്ടത് ജീവിത ശൈലിയെയാണ്. ജീവിതശൈലി ഏറ്റവും ആരോഗ്യപ്രദമായ രീദിയിലേക്ക് മാറ്റാൻ ശ്രമിച്ചില്ലെങ്കിൽ ലിവർ സിറോസിസ് എന്ന മാരകരോഗം നിങ്ങളെ കാർന്നു തിന്നുകയും, നിങ്ങളുടെ ജീവനെ അപഹരിക്കുകയും ചെയ്യും. പ്രധാനമായും ലിവറിന് ഇത്തരം രോഗം വരുന്നത് നാം കഴിക്കുന്ന അന്നജം, ഗ്ലൂക്കോസ്, കാർബോഹൈഡ്രേറ്റ് എന്നിങ്ങനെയുള്ള അംശങ്ങളാണ്.

അതുകൊണ്ടുതന്നെ ഇവ അമിതമായി അടങ്ങിയ ചോറ്, ചപ്പാത്തി, മധുര പലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയെല്ലാം ഒഴിവാക്കാം. ഇറച്ചി, മീൻ, മുട്ട, പാല് എന്നിവയെന്നും യഥാർത്ഥത്തിൽ പ്രശ്നങ്ങളും നമുക്ക് ഉണ്ടാക്കുന്നില്ല. ഇവയിലെല്ലാം ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നമ്മൾ ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം ഇവ കഴിക്കുന്നതുകൊണ്ട് ഒരു പ്രശ്നങ്ങളും ശരീരത്തിന് സംഭവിക്കില്ല. എന്നാൽ ചോറ് ഒഴിവാക്കി പകരം തവിടുള്ള അരി ഉപയോഗിച്ചുള്ള ചോറ് അല്ലെങ്കിൽ റാഗി പദാർത്ഥങ്ങളും, ഓട്സ് എന്നിവയെല്ലാം കഴിക്കാം.