മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത് ദിവസം കാലിനിടയിലെ സ്റ്റിച്ചു പൊട്ടി. ലേബർ റൂമിൽ ഇരിക്കുന്ന അവളെ നോക്കി നഴ്സുമാർ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു കൈയ്യിലുണ്ടായിരുന്ന ഒരു കഷ്ണം തുണികൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ വായ പൊത്തി കൊണ്ട് ഇരുന്നു. കണ്ണ് ഉയർത്തി അന്നേരം ഒന്നും അവൾ ആരെയും നോക്കിയിരുന്നില്ല. അമ്മായിഅമ്മ എന്ന് തോന്നുന്ന ഒരു സ്ത്രീ എന്തോ ആമർഷം അടക്കി ഇടയ്ക്കിടെ അവളെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു. 21ന് അടുത്ത പ്രായം തന്റെ പേര് എന്തായിരുന്നു. രേണുക ഇത് ആദ്യ ഡെലിവറി അല്ലേ? അതെ ഇന്നേക്ക് എത്ര ദിവസമായി.12…
ഫയൽ എടുത്ത് നേഴ്സ് എന്തൊക്കെയോ എഴുതിക്കൊണ്ടിരുന്നു. ഇതിൻറെയൊക്കെ വല്ല കാര്യമുണ്ടോ മോളെ.. പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത് ദിവസമൊക്കെ ഇമ്മാതിരി വേണ്ടാതീനം കാണിക്കുന്നത്… അവൾ ഒന്നും പറഞ്ഞില്ല. എത്രാമത്തെ ദിവസം ആണ് ഭർത്താവ് ഗൾഫിൽ നിന്നും വന്നത്? 11 ആണുങ്ങൾക്ക് ആക്രാന്തം ഒക്കെ കാണും അത് അടക്കേണ്ടത് പെണ്ണുങ്ങളാണ്. അതെങ്ങനെ അവനെക്കാൾ മുട്ട് നിനക്കായിരുന്നു കാണും. അവളുടെ കണ്ണുനിറഞ്ഞു. അല്ല അമ്മ ഇത് നിങ്ങളുടെ മോളാണോ മരുമകളാണോ? മരുമകൾ ഈ പേർ കഴിഞ്ഞ പെണ്ണിൻറെ അടുത്താണോ മോനെ കിടത്തുന്നത്?..
നിങ്ങൾക്ക് അത്ര ബോധമില്ലേ… എനിക്ക് ആണോ സിസ്റ്റർ ബോധം വേണ്ടത് ഇവൾക്ക് അല്ലേ… പിന്നെ വീട്ടുകാരെ ഉപേക്ഷിച്ച് എൻറെ മോൻറെ കൂടെ പോന്നതാണ് ഇവൾ. അതോടെ വീട്ടുകാർ തിരിഞ്ഞു നോക്കുന്നില്ല. ഞങ്ങളുടെ വീടൊക്കെ ചെറുതാ പിന്നെ ഗൾഫിന് വന്ന എൻറെ മോനെ താഴെ പായ വിരിച്ച് കിടത്താൻ പറ്റുമോ സിസ്റ്ററേ… എല്ലാവരും കൊള്ളാം ഇനി വീണ്ടും സ്റ്റിച്ച് ഇടാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും ഡോക്ടർ വരട്ടെ സ്റ്റിച്ച് ഇടാൻ പറ്റിയില്ലെങ്കിൽ അത് തുറന്നു കിടക്കുകയുള്ളൂ.