കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ 67 പിറന്നാൾ ദിനം ആഘോഷിച്ചത് .നിരവധി സഹപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകൾ നേടുകയും ചെയ്തു. ചിരഞ്ജീവിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന മോഹൻലാലും അദ്ദേഹത്തിന് ആശംസകളുമായി എത്തി. എന്നാൽ കൗതുകം എന്തെന്നാൽ ഇതേ ദിവസം തന്നെ ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിൻറെ തെലുങ്ക് റീമേക്ക് ആയി ചിരഞ്ജീവി അഭിനയിക്കുന്ന ഗോഡ് ഫാദർ എന്ന ചിത്രത്തിലെ ബർത്ത് ഡേ സ്പെഷ്യൽ ടീസർ പുറത്തിറക്കിയത്.
ഇതും മോഹൻലാലിൻറെ മോഹൻലാലിന്റെ കമന്റും ഒക്കെ ചേർത്ത് വെച്ച് ആരാധകർ പല രീതിയിലുള്ള അഭിപ്രായങ്ങൾ പറയുന്നുണ്ട്. ചിരഞ്ജീവിക്ക് വളരെ സന്തോഷകരമായ പിറന്നാൾ ആശംസികുന്നു. എല്ലായിപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ആകട്ടെ. മോഹൻലാൽ ടീം ചെയ്തത് ഇങ്ങനെയാണ്. അതേസമയം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് എത്തിയ ചിരഞ്ജീവി ചിത്രങ്ങളുടെ രണ്ട് അപ്ഡേറ്റുകളിൽ ഒന്നു മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദറിന്റെ ആയിരുന്നു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻറെ ടീസർ ആണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. മലയാളത്തിൽ മഞ്ജുവാര്യർ അഭിനയിച്ച കഥാപാത്രമായി നയൻതാരയും പൃഥ്വിരാജിന്റെ ഗസ്റ്റ് റോളിൽ സൽമാൻഖാനുമാണ് എത്തുക. ചിരഞ്ജീവിയുടെ കരിയറിൽ 153 ചിത്രമാണ് ഇത്. മോഹൻ രാജ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് കോണീടെല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ്സ് ഫിലിംസും ചേർന്നാണ്.