കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ മോഹൻലാലുമായി ബന്ധപ്പെട്ട വൈറൽ ആയത് മനോരമയുമായി ബന്ധപ്പെട്ട ചാനലുമായി താര സംഘടനയിലെ അമ്മ ഒരുക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്നെ ആയിരുന്നു. ഈ പരിപാടിയുടെ ടീസറുകൾ സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നുണ്ട്. അടുത്തദിവസം വന്ന ഒരു ടീസറും മോഹൻലാലും ആയി ബന്ധപ്പെട്ട് വലിയ രീതിയിൽ ആരാധകർക്കിടയിൽ വൈറലായി.
നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട താരമായ ഇന്ദ്രൻസും ആയി മോഹൻലാൽ നടത്തിയ സംഭാഷണം തന്നെയാണ് ഇതിലെ ഏറ്റവും എടുത്തു കാണിച്ച വൈറലായ നിമിഷങ്ങൾ. മലയാളത്തിന്റെ മഹാ നടൻ മോഹൻലാലും ഇന്ദ്രൻസും ഒരുമിച്ച് ഒരു വേദിയിൽ എത്തുന്ന വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ് മഴവിൽ എന്റർടൈൻമെന്റ് 2022ലെ അവാർഡ് വേദിയിൽ ആണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്.
പ്രമോ വീഡിയോയിൽ മോഹൻലാൽ ഇന്ദ്രൻസിനോട് ഞാൻ ഒരുപാട് നാളായി ഒരു കാര്യം ചോദിച്ചിട്ട് തരാത്തത് എന്താണ് എന്ന് ചോദിക്കുന്നുണ്ട് .അത് എങ്ങനെ എല്ലാവരുടെയും മുന്നിൽ പറയാനുള്ള കാര്യമല്ലല്ലോ സാർ ചോദിച്ചത് എന്നായിരുന്നു മറുപടി ഇന്ദ്രൻസിൽ നിന്നും വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അദ്ദേഹത്തിൻറെ വിനയമാണ് ഇന്നും എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് എന്നും. ഇത്രയധികം അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടും അദ്ദേഹം മോഹൻലാലിനെ സാർ എന്നായിരുന്നു വിളിച്ചത്.