`

ഭാര്യ കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കിടപ്പിലായി

മല്ലു സ്റ്റോറിലേക്ക് സ്വാഗതം രചന നവാസ് ആമണ്ടൂർ. നിക്കാഹ് കഴിഞ്ഞു പുതു പെണ്ണിൻറെ കൈപിടിച്ച് വീട്ടിൽ എത്തിയാൽ സ്വീകരിക്കാൻ പുറത്ത് ആരും ഉണ്ടാകില്ല. പക്ഷേ അകത്തെ കട്ടിലിൽ പുഞ്ചിരിയോടെ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിക്കുവാൻ അവൾ ഉണ്ട്. എൻറെ ആദ്യ ഭാര്യ സുലു. കല്യാണം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞ് സുലുവിന്റെ വയറ്റിൽ കണ്ട ഒരു മുഴയിൽ തുടങ്ങിയ ഒരു ചികിത്സ മുഴ നീക്കാൻ നടത്തിയ സർജറിയിൽ ഉണ്ടായ പാകപ്പിഴ അവളെ ഒന്ന് അനങ്ങാൻ കഴിയാത്ത വിധത്തിൽ കിടപ്പിലാക്കി. ഞാൻ ഒത്തിരി സ്നേഹിച്ചതല്ലേ അവളെ.. സ്കൂൾ വരാന്തയിലും ക്യാമ്പസിലും എൻറെ കൈപിടിച്ച് കൂടെ നടന്ന പെണ്ണല്ലേ അവൾ. എതിർപ്പുകളെ അവഗണിച്ച് കൂടെ കൂട്ടി എൻറെ പെണ്ണായി ഒരുമിച്ച് ജീവിച്ചതല്ലെ.

   

ആ അവളെ എങ്ങനെ സംരക്ഷിച്ചാൽ ആണ് മതിയാവുക. കൊണ്ടുപോയി ഞാൻ അവളെ പല ഹോസ്പിറ്റലുകളിൽ. വണ്ടിയിലിരിക്കുമ്പോൾ എൻറെ മടിയിൽ കൊച്ചുകുട്ടികളെ പോലെ അവൾ കിടക്കും. എത്രയൊക്കെ നിയന്ത്രിക്കാൻ നോക്കിയാലും എന്റെ കണ്ണിൽ നിന്നും ഉരുണ്ട് വീഴുന്ന കണ്ണുനീർത്തുള്ളികൾക്ക് വല്ലാത്ത ചൂട് എന്ന് അവൾ പറയും. ഇക്ക ഇക്കാ എന്താ മോളേ… ഇക്കാക്ക് മടുത്തില്ലേ.. ഇങ്ങനെ എത്ര കാലം എന്നെ പൊക്കി വലിച്ചു.

നിനക്ക് പകരം ഞാൻ ആണെങ്കിൽ നീ എന്നെ മടുത്തു പോകുമോ സുലോ.. എന്നാലും ഇക്ക… ഇക്കായുടെ കണ്ണിനും ഒഴുകിയ തുള്ളികൾ അവൻ തുടച്ചു. ഇക്കാന്റെ സുലു എന്തിനാ കരയുന്നത് ഞാനില്ലേ ഞാൻ പോരെ കൂട്ടിന്. അവൾ എൻറെ കൈ മുറുകെപ്പിടിച്ച് മതി ഇക്ക. ഇക്ക മതി എനിക്ക് എവിടെയും. പിന്നെ ഒന്നും മിണ്ടാതെ ഇരുന്ന അവളുടെ തലയിൽ തലോടി ഞാൻ അരികിൽ ഇരുന്നു.