`

യുവതിയുടെ ഭർത്താവിനെ കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് കല്യാണപ്പന്തലിൽ പുച്ഛിച്ചു കളിയാക്കിയ നാട്ടുകാരും കുടുംബക്കാരും.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന നികേഷ് കുമാർ. ജോലിയും കഴിഞ്ഞ് വൈകുന്നേരം നേരെ വീട്ടിൽ ചെന്ന് കയറിയതും പതിവില്ലാതെ അമ്മ ഉമ്മറത്തേക്ക് ചായയുമായി വന്നപ്പോൾ തന്നെ എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടെന്ന് മനസ്സിലായി. മോനെ നമ്മുടെ അനുവിനെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു. ദേ അവർ ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയതെ ഉള്ളൂ. ചെറുക്കന് ഗൾഫിലാണ് ജോലി നാട് നീളെ പെണ്ണുകാണൻ നടന്നു നടന്നു ലീവ് ഒക്കെ തീരാറായപ്പോഴാണ് ഇവിടെ ഒരു കുട്ടി ഉണ്ട് എന്ന് ആരോ പറഞ്ഞറിഞ്ഞത് എത്രെ.. അങ്ങനെയാണ് അവർ ഇവിടെ അറിഞ്ഞു വന്നത്. അനുവിനെ കണ്ട് ഇഷ്ടമായി എന്നും സമ്മതമാണെങ്കിൽ പ്രത്യേകം ഒരു ചടങ്ങൊന്നും വയ്ക്കാതെ എത്രയും പെട്ടെന്ന് കല്യാണം നടത്താമെന്നും അവർ അറിയിച്ചിട്ടുണ്ട്.

   

നാളെ രാവിലെ തന്നെ വിവരം അവരെ അറിയിച്ചാൽ അപ്പോൾ തന്നെ ജോത്സ്രേരെ കണ്ട് ഒരു ദിവസം കാണാം എന്നും അവർ പറഞ്ഞിട്ടുണ്ട്. അവൾക്ക് ആ ചെറുക്കനെ ഇഷ്ടമായി കാണുമോ അമ്മേ… അവർക്ക് സമ്മതമാണ്. എനിക്കും ഇഷ്ടപ്പെട്ടു നല്ല ചെറുക്കനാണ്. എന്നാലും ചെറുക്കനെയും വീട്ടുകാരെയും കുറിച്ച് നന്നായി അന്വേഷിച്ചിട്ട് പോരെ അമ്മേ… ഇത്രയും ധൃതി കൂട്ടണോ.. കൂടുതൽ ഒന്നും ആലോചിക്കാനില്ല ഞാൻ പറഞ്ഞത് നീ അനുസരിച്ചാൽ മതി. നിൻറെ ചേച്ചിമാരുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. ഇനിയും ഇവിടെ വീട്ടിൽ ഇങ്ങനെ നിർത്താൻ പറ്റില്ല.

വയസ്സ് ഇപ്പോൾ 26 ആയില്ലേ… രണ്ടെണ്ണത്തിനെ കെട്ടിച്ചയച്ചതിന്റെ കടബാധ്യത തീർന്നിട്ട് മതി ഇവളുടെ കല്യാണം വരുന്ന ആലോചനകൾ ഒന്നും നടക്കാതെ ഇപ്പോൾ തന്നെ ഒരുപാട് വൈകി. പിന്നെ ചേച്ചിമാരെ പോലെ അവൾക്കും വേണ്ടി ഒരു കുടുംബ ജീവിതം. ഈയൊരു കല്യാണം പെട്ടെന്ന് നടന്നിട്ട് വേണം നീ എനിക്കൊരു മരുമകളെ അല്ല മകളെ കൊണ്ടുവന്ന് തരാൻ. എൻറെ മോളായി തന്നെ നന്നായി നോക്കും ഞാൻ അവളെ.