മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന രമേശ് രാമകൃഷ്ണൻ. എങ്ങോട്ടാ അമ്മേ ഇത്ര നേരത്തെ ഉടുത്തൊരുങ്ങി. വൈകുന്നേരത്തെ മീൻ ചന്തയിൽ പോകാനായി തയ്യാറെടുക്കുന്ന ജാനകി അമ്മയെ നോക്കി മരുമകൾ പ്രശാന്തി ചോദിച്ചു. മോളെ നിനക്കറിയാമല്ലോ പണ്ടൊക്കെ ഞാൻ രാവിലെയും വൈകിട്ടും ചന്തയിലേക്ക് പോയി മീനും പച്ചക്കറികളും ഒക്കെ വാങ്ങിക്കുമായിരുന്നു. ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടു നേരത്തെ ചന്തയിൽ പോക്ക് അതായത് ഈ ഇടയായി വൈകിട്ട് മാത്രം ചന്തയിൽ പോകുന്നത്. പണ്ടൊക്കെ രാവിലെ മുക്കട മീൻ ചന്തയിൽ പോകുമ്പോൾ നല്ല പിടക്കുന്ന മീൻ കിട്ടുമായിരുന്നു.
കൊല്ലം വാടി കടപ്പുറത്ത് നിന്നാണ് അവിടെ മീൻ കൊണ്ടുവരുന്നത്. വൈകിട്ട് അച്ചാമോട് ചന്തയിൽ നീണ്ട കരയിൽ നിന്നും പിടക്കുന്ന മീൻ ആണ് കെട്ടുന്നത്. നേരത്തെ ചെന്നില്ലെങ്കിൽ ചീഞ്ഞത് കിട്ടൂ. പ്രശാന്തി അതിനും മറുപടി ഒന്നും പറഞ്ഞില്ല. പതിവുപോലെ ജാനകിയമ്മ തന്റെ സഞ്ചിയുമായി അവിടെ എത്തി. ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് ജാനകിയമ്മ കണ്ടു. മുഖ പരിചയം ഇല്ലാത്തതുകൊണ്ട് ഗൗനിക്കാൻ പോയില്ല. അങ്ങനെ പല ദിവസങ്ങളിലും അതുപോലെ അയാൾ ജാനകിയേ നോക്കി നിൽക്കുന്നത് അവർ കണ്ടു. പക്ഷേ ഒരു പ്രതികരണവും കാട്ടിയില്ല.
ഒരു ദിവസം കുറെ കൂടുതൽ സാധനങ്ങൾ വാങ്ങിയിരുന്നു. മീൻ കൂടാതെ കുറെ കപ്പയും മലക്കറിയും തേങ്ങയും കുറച്ചു പലചരക്ക് സാധനങ്ങളും. എല്ലാം കൂടിയായപ്പോൾ ഒരു കെട്ടും രണ്ട് സഞ്ചികളും നിറച്ച് സാധനങ്ങൾ എടുത്തുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടായി. അഞ്ചാലമൂട് ചന്തിയിൽ അങ്ങനെ ചെറിയ സാധനങ്ങൾക്ക് ചുമട്ടുകാരെ ആരെയും കിട്ടാത്ത കാലം.