`

വൃദ്ധസദനത്തിൽ ടൂർ വന്ന പെൺകുട്ടി അവിടെ വയ്യാതെ കിടക്കുന്ന വയസ്സായ സ്ത്രീ ആരെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന ജംഷീർ പാറവെട്ടി. ഇക്ക ഏതോ നമ്പർ ആണ് എടുത്തു നോക്കടി. ഏതോ പെണ്ണാണ് ആരാണെന്ന് ചോദിക്ക്. അങ്ങോട്ട് വിളിക്കാം എന്നും പറഞ്ഞു വെച്ച് ഷവറിന്റെ പെയ്ത്തില്‍ മുഖത്ത് സോപ്പ് ഒഴുകിപ്പോയ വിടവിലൂടെ മനസ്സിലേക്ക് അത് ആഴത്തിൽ അത് ആരാണെന്ന് അറിയാനുള്ള ആദി കയറിക്കൂടി. കൊട്ടിപ്പിടഞ്ഞ പുറത്തുചാടി തല തോർത്തുന്നതിന് ഇടയിൽ തന്നെ അറിയാത്ത നമ്പറിലേക്ക് തിരിച്ചു വിളിച്ചു .ഹലോ പരമാവധി ശബ്ദം മനോഹരമാക്കി. ഞാൻ ഷീനയാണ്… ഹോം..

   

നിങ്ങളായിരുന്നോ.. ഒരു 10 മിനിറ്റ് സംസാരിച്ചു ഭാര്യ ആകാംക്ഷയോടെ അത്രയും സമയം കാത്തിരുന്നു. ആരാണെന്ന് അറിയാനുള്ള അവളുടെ നോട്ടം. അത് ഷീന.. ഷീനയോ? ഇവിടത്തെ? എൻറെ ഫേസ്ബുക്ക് ഫ്രണ്ട് ആണ് പെണ്ണേ… എന്തിനാണ് വിളിച്ചത് എന്നാ അവളുടെ കണ്ണുകളിൽ വീണ്ടും സംശയം. അവരുടെ കോളേജ് ബാച്ച് ഒരു ഒത്തുകൂടൽ പ്ലാൻ ചെയ്തു. അതിന് നിങ്ങൾക്ക് എന്താ കാര്യം ഉള്ളത് .അല്ലെടി അവരിവിടെ ആകാശ പറവയിലാണ് പരിപാടി പ്ലാൻ ചെയ്യുന്നത്.

ഹോ അങ്ങനെ ഭാര്യയുടെ മുഖത്ത് വീണ്ടും നിലാവ് ഉദിച്ചു. എല്ലാം ഏർപ്പാട് ചെയ്തു ആളും സമയവും ഭക്ഷണവും കുടുംബത്തോടൊപ്പം ആയിരുന്നു കൂടുതൽ ആളുകൾ വന്നത്. അവരെല്ലാവരും കൂടി നൂറോളം പേർ വന്നു കൂടെ ഞാനും. സീനയും ഹസ്ബന്റും മകൾ സാന്ദ്രയും. ഭർത്താവിൻറെ യോടൊപ്പം കൂടെയുള്ളവർക്കും എന്നെ പരിചയപ്പെടുത്തി.

കാതുകുത്താതെ മുടി തോളോടൊപ്പം വെട്ടിയൊതുക്കി ജീൻസും ടീഷർട്ടും ധരിച്ച ഷെലിൻ. എൻറെ നോട്ടം അവളിൽ തന്നെ ആയതുകൊണ്ടാകാം ഷീനയുടെ കമൻറ് വന്നു. കൂട്ടത്തിൽ അവളും മാത്രമേ കെട്ടാനുള്ളൂ ഒരു കൈ നോക്കണോ മാഷേ… എല്ലാവരോടൊപ്പം ഞാനും സെല്ലിനും ചിരിച്ചു പരിചയപ്പെട്ടപ്പോൾ മുതൽ സാന്ദ്ര മോൾ എൻറെ കൂടെ തന്നെ. പലപ്പോഴും സെല്ലിനും ഞങ്ങളോടൊപ്പം. ആദ്യം എല്ലാവരും കോൺവെൻറ് നടന്ന കാണാൻ തീരുമാനിച്ചു.