ഇൻറർനാഷണൽ ലെവലിൽ തന്നെ റീച് കിട്ടാൻ സാധ്യതയുള്ള മോഹൻലാലിൻറെ നിരവധി ചിത്രങ്ങളാണ് ഇനി വരാൻ പോകുന്നത്. ബറോസ് ,എമ്പുലാൻ, റാം,അങ്ങനെ തുടങ്ങുന്ന നിരവധി ചിത്രങ്ങൾ കൂടാതെ മറ്റു പല വമ്പൻ ചിത്രങ്ങളും. അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു. അപ്പോഴാണ് ആശിർവാദ് സിനിമാസ് ദുബായിൽ ഓഫീസ് തുടങ്ങുന്നു എന്ന രീതിയിലുള്ള വാർത്തകൾ നേരത്തെ വന്നത് ഓഗസ്റ്റ് 27 ന് ദുബായിൽ ആശിർവാദ് സിനിമാസ് തന്റെ ഓഫീസ് തുറക്കുകയാണ്.
ഓവർസീസ് സിനിമ ലക്ഷ്യം വിച്ച്കൊണ്ട് തന്നെ ആശിർവാദ് സിനിമാസ് ദുബായിൽ എത്തിയപ്പോൾ കഴിഞ്ഞദിവസമാണ് മോഹൻലാൽ ദുബായിൽ ലാൻഡ് ചെയ്തത് അതോടൊപ്പം തന്നെ ഈ ഒരു ലോഞ്ചുമായി ബന്ധപ്പെടാൻ ഡിസ്കഷൻ നടത്തിയ വിവരമാണ് സോഷ്യൽ മീഡിയയിൽ മോഹൻലാലും ആയി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത. ആശിർവാദ് സിനിമാസിന്റെ ദുബായ് ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ദുബായിൽ തന്നെ സിനിമ മേഖലയിലെ തന്നെ വമ്പൻ നിർമ്മാണ കമ്പനിയായ മാർക്ക്സ് ഫിലിംസിന്റെ സി ഒ അഹമ്മദ് കോച്ചിംങും ആയിട്ടായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
അഹമ്മദ് കോച്ചിങും ആയിട്ടുള്ള ചർച്ചകൾ നടന്നുവെന്ന വിവരങ്ങളാണ് പുറത്തുവന്നത്. അഹമ്മദ് കോച്ചിംങും മോഹൻലാലും ആൻറണി പെരുമ്പാവൂരും മറ്റു പ്രമുഖരും തമ്മിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഇടയിൽ വൈറലും ആയിരുന്നു. ദുബായിലേക്ക് കിംഗ് മേക്കർ അഹമ്മദ് കോച്ചിന് ഒപ്പം മോഹൻലാൽ ആശിർവാദ് സിനിമാസിന്റെ ദുബായ് ഓഫീസ് ലോഞ്ചിന് മുന്നോടിയായി നടന്ന ചർച്ചകൾ എന്നു പറഞ്ഞു കൊണ്ടാണ് വാർത്തകൾ എത്തിയത്.