മല്ലൂസ് സ്റ്റോറിലേക്ക് സ്വാഗതം. രചന കൃഷ്ണ. ഏട്ടാ എന്റെ അടുത്തേക്ക് 20 റുപ്പിക ഉണ്ട് അതിനനുസരിച്ചുള്ള ചോറ് തരുമോ എനിക്ക് വിശന്നിട്ടായിരുന്നു. ഹോട്ടലിലെ ഉച്ചയൂണിന്റെ തിരക്കൊഴിഞ്ഞപ്പോൾ കുറച്ചു സമയം ഇരിക്കാമല്ലോ എന്ന് വിചാരിച്ച് കൗണ്ടറിൽ അടുത്ത് എത്തിയപ്പോഴാണ് ആ യുവാവിന്റെ ചോദ്യം എന്നെ തേടിയെത്തിയത് .അയാൾ രണ്ടുമൂന്നു തവണ ഹോട്ടലിലേക്ക് കയറി വരുകയും ചുറ്റിനും നോക്കിയ ശേഷം ഇറങ്ങി പോകുന്നതും ഞാൻ കണ്ടിരുന്നു. അയാളുടെ മുഖവും ശരീരവും അയാൾ അനുഭവിക്കുന്ന വിശപ്പിന്റെ കാഠിന്യം വിളിച്ചോതുന്നു. ഞാൻ അയാളോട് കൈകഴുകി ഇരിക്കാൻ പറഞ്ഞപ്പോൾ ഞാൻ പുറത്ത് ഇരുന്നോളാം ഞാൻ ഇവിടെ ഇരുന്നാൽ ഇവിടെ വരുന്നവർക്ക് ഒന്നും ഇഷ്ടപ്പെടുകയില്ല.
അതൊന്നും ഇയാൾ കാര്യമാക്കണ്ട ഇയാൾ ഇവിടെ ഇരുന്ന് കഴിച്ചാൽ മതി എന്നു പറഞ്ഞു ഞാൻ അയാളെ ഒഴിഞ്ഞു കിടക്കുന്ന ടേബിളിലേക്ക് ഇരുത്തി ചോറ് വിളമ്പി കൊടുത്തു. ആർത്തിയോടെ അയാൾ അത് വാരിവലിച്ചു കഴിക്കുന്നത് നോക്കി നിൽക്കുമ്പോൾ എന്തിനെന്നറിയാതെ ഒരു സങ്കടം എന്നെ പൊതിയുന്നുണ്ടായിരുന്നു ഞാൻ അയാളെ തന്നെ ശ്രദ്ധിച്ചു നിന്നു. അയാൾക്ക് ഒരു 25 വയസ്സിൽ താഴെ പ്രായം ഉണ്ടാകും. ക്ഷീണിച്ചും മെലിഞ്ഞ ശരീരത്തിന് ഭാഗമാകാത്ത പഴകി ൾ മുഷിഞ്ഞ് നിറമേതെന്ന് മനസ്സിലാകാത്ത ഒരു പാന്റും ഷർട്ടും ആണ് വേഷം. അയാളുടെ സംസാരം അയാളുടെ സംസാരത്തിലും നടത്തത്തിലും മറ്റുള്ളവരിൽ നിന്നും എന്തോ ഒരു വ്യത്യാസം എനിക്ക് അനുഭവപ്പെട്ടു.
അയാൾ ഭക്ഷണം കഴിക്കുന്ന രീതിയിലും എനിക്ക് മനസ്സിലാവാത്ത എന്തോ ഒരു പ്രത്യേകതയുണ്ട്. അത് എന്തായിരിക്കും എന്ന് ആലോചിച്ചു ഞാൻ അയാളെ തന്നെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ടിരുന്നു . ഇടയ്ക്ക് ഒന്ന് തല ഉയർത്തി അയാളുടെ കണ്ണുകൾ തൊട്ടപ്പുറത്തെ ടേബിളിൽ ഭക്ഷണം കഴിക്കുന്ന ആളുടെ നേർക്ക് എത്തുന്നു. അയാളുടെ ഇലയിലെ വറുത്ത മീനിൽ കണ്ണുകളുടക്കുന്നതും എൻറെ ശ്രദ്ധയിൽ പെട്ടു.