`

പണക്കാരനായ മനുഷ്യൻറെ വീട്ടിൽ ജോലിക്ക് പോയ വേലക്കായുടെ അവസ്ഥ.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന ശാം കല്ലുകുഴിയിൽ. ചേട്ടാ ഒരു 30, 35 വയസ്സിന് ഇടയിലുള്ള സ്ത്രീ മതി കേട്ടോ. എനിക്കറിയാം കഴിഞ്ഞതാവണയും അങ്ങനത്തെ ഒന്നിനെ തന്നെയാണല്ലോ കൊണ്ടുവന്നത് എന്നിട്ട് എന്തായി അത് പിന്നെ അവർക്ക് അത്ര വൃത്തിയില്ല. ഉവ്വ് അവർ എന്നെ വിളിച്ചായിരുന്നു എന്തായാലും ഞാനൊന്നു നോക്കട്ടെ. അതും പറഞ്ഞു ഗോപാലേട്ടൻ തല ചൊറിഞ്ഞുകൊണ്ട് ഗിരിയുടെ മുഖത്ത് നോക്കി ചിരിച്ചു. പൈസയ്ക്കാണ് ആ ചിരി എന്ന് അറിയാവുന്നതുകൊണ്ട് ഗിരി പോക്കറ്റിൽ നിന്നും പൈസ എടുത്ത് ഗോപാലേട്ടന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു. ചേട്ടാ ഒരുപാട് വൈകിപ്പിക്കാതെ തന്നെ ആളിനെ ഒപ്പിക്കണേ..

   

ഗോപാലേട്ടൻ തലയാട്ടി വിനയപൂർവ്വം നിന്നപ്പോൾ ഗിരി തിരികെ വീട്ടിലേക്ക് പോയി അന്ന് വൈകുന്നേരം തന്നെ ഗോപാലേട്ടൻ പുതിയ വേലക്കാരി നാളെ വരുമെന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി ഗിരിയുടെ മനസ്സിൽ വേലക്കാരി എന്നാൽ ചില സിനിമകളിൽ പ്രേക്ഷകർക്ക് കണ്ണിന് ആനന്ദം പകരാൻ ഇടയ്ക്ക് വന്നു പോകുന്ന ചേച്ചിമാരെ പോലെയാണ്. അതുകൊണ്ടുതന്നെ ഒരുപാട് പേര് വന്നെങ്കിലും ഒരാഴ്ചയിൽ കൂടുതൽ അവിടെ നിൽക്കാറില്ല അതാണ് പതിവ്. അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും ഒരുപാട് നേരം കിടന്നിട്ടും ഗിരിക്ക് ഉറക്കം വന്നില്ല. പിറ്റേന്ന് രാവിലെ നേരത്തെ ഗിരി എഴുന്നേറ്റു.

സിറ്റൗട്ടിൽ ഇറങ്ങി വഴിയിലേക്ക് നോക്കിയിരിപ്പ് തുടങ്ങി .കൈയ്യിൽ ഒരു പാത്രം ഉണ്ടെങ്കിലും ഗിരിയുടെ മനസ്സ് നിറയെ വരാൻ പോകുന്ന വേലക്കാരിയെ കുറിച്ച് ആയിരുന്നു. ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഗിരി പത്രത്തിൽ നിന്നും കണ്ണുകൾ എടുത്ത് അല്പം തല ഉയർത്തി നോക്കി. ഒരു സ്ത്രീ കടന്നുവരുന്നത് കണ്ടപ്പോൾ ഗിരി വീണ്ടും പത്രത്തിലേക്ക് തല കുമ്പിട്ട് ഇരുന്നു. സാർ എന്ന വിളി കേട്ടപ്പോൾ ഗിരി അല്പം ഗൗരവത്തോടെ ആരാ എന്ന ഭാവത്തോടെ ഗിരി തല ഉയർത്തി നോക്കി.