`

പെട്രോൾ പമ്പിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയ്ക്ക് എതിരെയുള്ള ജോലിക്കാരുടെ ആക്ഷേപം.

മല്ലുസ് സ്റ്റോറിലേക്ക് സ്വാഗതം രചന ഇന്ദു രജിത്ത് ഞാനിനിയും പറയും പിള്ളയാണ് ഒന്നാന്തരം പിഴ. പെട്രോൾ അടിച്ചു കൊടുക്കുന്ന ജോലി ആണെങ്കിൽ അത് ചെയ്യണം. മറന്ന് ഇത്തിരി പോന്ന പയ്യന്മാരോട് ഉള്ള അവളുടെ കോഞ്ചിക്കുഴൽ ഒന്ന് കാണേണ്ടതാണ് തന്നെയാണ് എൻറെ കർത്താവേ… നമ്മളെ ഒന്നും അടുപ്പിക്കില്ലല്ലോ. നാഴിയരിക്ക് വകയില്ലാത്ത ഭൂലോക സുന്ദരി. ഒരു ദിവസം ഈ പമ്പ് നിന്ന് കത്തും തീ കേറിയിട്ടില്ല ആ പെഴയുടെ കഥകളുടെ കെട്ട് ഈ ജോസഫ് അഴിച്ചുവിടുന്ന ദിവസം. അതുവരെ ചേച്ചി എന്ന് നീട്ടി വിളിച്ച് പുറകെ മണപ്പിച്ചു നടക്കുന്ന എല്ലാ നായൻറെ…

   

അല്ലെങ്കിൽ വേണ്ട ഞാൻ കൂടുതൽ പറയുന്നില്ല. കയ്യിലിരുന്ന പരിപ്പുവട കടിച്ച് അയാൾ പറഞ്ഞു നിർത്തി. കൈയിലെ ഗ്ലാസിൽ ബാക്കിയുള്ള ചായ കൂടി അണ്ണാക്കിലേക്ക് ഒഴിച്ച് അവിടെയിരിക്കുന്നവരെ നോക്കി ഒരു അവിഞ്ഞ ചിരിയും പാസാക്കി ചായ കാശ് ഡെസ്കിൽ വെച്ച് അയാൾ പമ്പിലേക്ക് തന്നെ തിരിച്ചുപോയി. ഞാൻ പോയി വരാൻ വൈകിയോ ലെതികേ ബുദ്ധിമുട്ടായോ നിനക്ക്.. ഏയ് നനുത്ത ഒരു ചിരിയിൽ മറുപടി നൽകി. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും അതാണ് അയാളുടെ രീതി.

ആ പാവം സ്ത്രീയെ കുറിച്ച് ദുഷിച്ചു പറഞ്ഞ അതേ നാവുകൊണ്ട് തന്നെ അവരെ നോക്കി ഇളിച്ചു നിൽക്കുന്നത് കണ്ടില്ലേ നാണംകെട്ടവൻ. ഏതോ നാട്ടിൽ നിന്നും ഇവിടേക്ക് വന്നതാണ് അവർ. പ്രായമായ ഒരു സ്ത്രീയും വയ്യാത്ത ഒരു കൊച്ചും അതിനെ നോക്കാൻ ഇറങ്ങിത്തിരിച്ചതാണ് അത്. ഒന്ന് നടു നിവർത്താൻ പോലും നേരം അതിന് കിട്ടാറില്ല. അവനെ പോലെയുള്ളവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പട്ടി പിടുത്താൽ പാൽപ്പായസം എങ്ങനെ വരാനാ.