മോഹൻലാൽ ഒരിക്കലും ഒരു നല്ല നടൻ അല്ല എന്ന് വ്യക്തമാക്കിയിരിക്കുക യാണ് സംവിധായകൻ ടി എൻ സജി. ഇത് കേട്ട് ആരാധകരും അന്താളിച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരം കാര്യത്തെപ്പറ്റി സംസാരിച്ചത്. അദ്ദേഹത്തിൻറെ വാക്കുകൾ വീണ്ടും കേട്ടപ്പോഴാണ് ആരാധകർ വീണ്ടും അതിശയിച്ചു പോയത്. ഒരു നടൻ എപ്പോഴും അഭിനയിക്കുകയാണ് ചെയ്യുന്നത് എന്നാൽ മോഹൻലാൽ ഒരിക്കലും അഭിനയിക്കുന്നില്ല അദ്ദേഹം കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് .അത് ഏറ്റവും വലിയ ഉദാഹരണമാണ് ഭ്രമരം എന്ന സിനിമ.
ചിത്രത്തിൻറെ ആദ്യഭാഗത്ത് മോഹൻലാൽ വില്ലനായി രണ്ടാം ഭാഗത്ത് നായകനായും കാണിക്കുന്നുണ്ട്. ഒരു മനുഷ്യൻ അനുഭവിക്കുന്ന എല്ലാ വേദനകളും ഒരു നടന് അഭിനയിച്ചു കാണിക്കാൻ പറ്റില്ല. പക്ഷേ ആ വേദനകളെ കൃത്യമായി മോഹൻലാൽ ജീവിച്ചു കാണിക്കുകയും കാഴ്ചക്കാരന് അത് അനുഭവമാക്കുകയും ചെയ്യുന്നത്.
അതുകൊണ്ടാണ് ഞാൻ അദ്ദേഹം ഒരു നല്ല നടൻ അല്ല എന്ന് പറയുന്നത് അദ്ദേഹം കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത്. ഷാജി കൈലാസ് സംവിധായകനും മോഹൻലാലിൻറെ കഴിവും കാഴ്ചക്കാരുടെ മനസ്സും നന്നായി അറിയാം അതുകൊണ്ടുതന്നെ കാഴ്ചക്കാര്‍ ഏതു സീനിൽ കൈയടിക്കണം എവിടെ മോഹൻലാലിൻറെ ഇൻട്രോ കൊടുക്കണം അതൊക്കെ കണ്ടുകൊണ്ടാണ് അദ്ദേഹം സിനിമ ചെയ്യുന്നത്.