മല്ലൂസ് സ്റ്റോറിസിലേക്ക് സ്വാഗതം. രചന ശ്യാം കല്ലുകുഴിയിൽ. അല്ല മോളെ നിൻറെ കല്യാണം ഒന്നുമായില്ലേ? ഇല്ല ചേട്ടത്തി ആകുമ്പോൾ പറയാവെ ഗായത്രി അതും പറഞ്ഞിട്ട് മുറ്റമടിക്കൽ തുടങ്ങി അല്ലേലും ആ പെണ്ണുമ്പിള്ളക്ക് എന്നും അറിയണം കല്യാണം ആയോ കല്യാണം ആയോ എന്ന്. ഇവിടെ ഒരു ചൊവ്വയും ശുക്രനും ശനിയും കാരണം മനുഷ്യൻ പുര നിറഞ്ഞ് നിൽക്കുന്നതിന്റെ വിഷമം അവർക്ക് മനസ്സിലാവില്ലല്ലോ. ഈ ചൊവ്വയെ കണ്ടു പിടിച്ചവനെ തല്ലിക്കൊല്ലണം. അവൾ പിറുപിറുത്തു കൊണ്ട് മുറ്റം അടിക്കൽ തുടങ്ങി.
21 കഴിഞ്ഞില്ലെങ്കിൽ 30 വയസ്സിലെ വിവാഹം നടക്കൂ എന്നായിരുന്നു ഗായത്രിയുടെ ജാതകത്തിൽ. ഭാഗ്യത്തിന് അത് 21ൽ നടന്നില്ല ഇപ്പോൾ 30 ആകാൻ പോകുന്നു ബ്രോക്കർ ആഴ്ചയിൽ ഏഴു ദിവസവും പയ്യന്മാരെ കൊണ്ടുവരുന്നുണ്ട് പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഇന്നും ഒരാൾ വരുന്നുണ്ട് അവൾ പെട്ടെന്ന് മുറ്റം അടിച്ച് കുളിക്കാൻ പോയി കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു. ഗായത്രി അകത്തെ ജനൽ വഴി നോക്കി. നല്ല പൊക്കവും തടിയും ഉള്ള കട്ടി മീശയും കുറ്റി താടിയും ഇരുനിറമുള്ള ഒരു മനുഷ്യൻ. കാണുമ്പോൾ തന്നെ അറിയാം ആള് നല്ല ദേഷ്യകാരൻ ആണെന്ന്.
അയാളുടെ വണ്ടിയുടെ പിറകിൽ ബ്രോക്കറും ഇരിപ്പുണ്ട്. ഗായത്രി ഡ്രസ്സ് മാറി നേരെ അടുക്കളയിൽ കയറി ചായ ഇടാൻ തുടങ്ങി. ഇത് ഇപ്പോൾ ഡെയിലി കലാപരിപാടി ആയതുകൊണ്ട് അവൾക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഉമ്മറത്തു നിന്ന് അച്ഛൻ വിളിക്കും മുൻപേ ഗായത്രി ചായയുമായി എത്തി. ഒരു ഗ്ലാസ് ചായ കൊണ്ടുവന്ന് ആ ചെറുക്കന് കൊടുത്തിട്ട് അവൾ അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ അവളെ നോക്കുന്നു കൂടിയില്ല ചായ കൊടുത്തതിനുശേഷം ഗായത്രി വാതിൽ പടിയിൽ ചാരിനിന്നു. പഴയപോലെ നാണം കൊണ്ട് മറഞ്ഞു നിൽക്കുന്ന പരിപാടിയൊന്നും അവൾ ഇപ്പോൾ എടുക്കാറില്ല.