`

ഏറ്റവും ഭാഗ്യം ചെയ്ത നടി ഞാനെന്ന് തോന്നി.

വിമാനം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദുർഗ കൃഷ്ണ പൃഥ്വിരാജിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചില നല്ല സിനിമയിലും ഭാഗമായി മാറുകയും ചെയ്തു ദുർഘ ഒടുവിൽ പുറത്തിറങ്ങിയ ദുർഗയുടെ ഉടൽ എന്ന ചിത്രം വളരെ ശ്രദ്ധ നേടിയിരുന്നു. കുടുക്ക് 2025 ഓളവും തീരവും, കിംഗ്ഫിഷ്, റാം, തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രങ്ങൾ.

   

അടുത്തിടെ പുറത്തിറങ്ങിയ ഉടലും വരാൻ പോകുന്ന കുടുക്ക് 2025 എന്നീ ചിത്രങ്ങളിലെ വിവാദങ്ങളിലും പെട്ടുപോയിട്ടുണ്ട് ദുർഗ. അതിനൊക്കെ മികച്ച മറുപടികളുമായി ദുർഗ എത്താറുമുണ്ട്. അതോടൊപ്പം തന്നെ മോഹൻലാലിൻറെ കടുത്ത ഒരു ആരാധക കൂടിയായ ഫാൻ ഗേൾ എന്ന് അറിയപ്പെടുന്ന ദുർഗയെ കുറിച്ച് മിക്കപ്പോഴും ഫാൻസുകളുടെ ഇടയിൽ ചർച്ച ആകാറുണ്ട്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിൽ ൾ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു ദുർഗ ഇപ്പോൾ.

പ്രിയദർശനും മോഹൻലാലും സന്തോഷ് വൺ ടീമിൽ അഭിനയിച്ചപ്പോൾ ഏറ്റവും ഭാഗ്യം ചെയ്ത നടി ഞാനാണെന്ന് തോന്നി എന്നാണ് ദുർഗ പറയുന്നത്. ഉടലിന് വളരെ അഭിപ്രായമൊക്കെ ലഭിച്ചു നിന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ആലോചിച്ചിരിക്കുന്ന സമയത്താണ് കോൾ വരുന്നത് പ്രിയൻ സാറിൻറെ സിനിമ ലാലേട്ടൻ എന്നൊക്കെ പറഞ്ഞപ്പോൾ വയറ്റിൽ നിന്നും ബട്ടർഫ്ലൈസ് പറന്ന ഫീൽ ആയിരുന്നു. അവരോടൊക്കെ ഒപ്പം പ്രവർത്തിക്കണമെന്ന് വളരെ ആഗ്രഹമായിരുന്നു.