മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം. ഓരോന്നൊക്കെ ഒപ്പിച്ചു വെച്ചിട്ട് അവൾ ഇരുന്നു മോങ്ങുന്നത് കണ്ടില്ലേ. എപ്പോഴും പറയുന്നത് കേൾക്കാമല്ലോ മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് എന്നിട്ട് ഇപ്പോൾ എന്തായിടീ നിൻറെ മോളും നിന്നെ തള്ളി പറഞ്ഞില്ലേ. സുകുവേട്ടനും എന്നെ കുറ്റപ്പെടുത്തുകയാണല്ലേ ഞാൻ ചെയ്തത് തെറ്റായിപ്പോയോ… അതാണോ നിങ്ങളും പറയുന്നത്. ഇല്ലെടീ നല്ല കാര്യമാണ് നീ ചെയ്തത്. ഒരു കുഞ്ഞു ജീവൻ ഇല്ലാതെ ആക്കിയത് വലിയ പുണ്യ പ്രവർത്തിയല്ലേ.. പിന്നെ എന്താ വേണ്ടിയിരുന്നേ… പ്രായപൂർത്തി ആകാത്ത മകൾ തന്തയില്ലാത്ത കുഞ്ഞിനെയും കൊണ്ട് പെരുവഴിയിൽ അലയുന്നത് കാണണോ.
അന്നേ ഞാൻ പറഞ്ഞതാ അവളെ പിടിച്ചു അവൻറെ വീട്ടിൽ കൊണ്ടാക്കാൻ അപ്പോൾ മകളെ പഠിപ്പിച്ചു ഉദ്യോഗസ്ഥ ആക്കണമെന്ന് പോലും. എന്നിട്ട് ഇപ്പോൾ കിട്ടിയില്ലേ മക്കളുടെ കയ്യിൽ നിന്നും തല്ല്. അച്ഛൻ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. മനുഷ്യന്മാർ ഇവിടെ ടെൻഷൻ അടിച്ച് പുറത്തേക്ക് ഇറങ്ങി വന്നാ ശില്പ ദേഷ്യത്തോടെ രാധികയുടെ അടുത്തിരുന്നു. അമ്മ വിഷമിക്കേണ്ട അവൾ വല്ല വിഷമത്തിലും പറഞ്ഞതാവും. ശില്പ അമ്മയെ താങ്ങിപ്പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി.
മോളെ ഷീലു… എന്താ അമ്മേ.. മോൾക്ക് തോന്നുന്നുണ്ടോ അമ്മ ചെയ്തത് തെറ്റാണെന്ന്. ഇല്ല അമ്മേ അമ്മ അന്ന് ചെയ്തത് ശരിയായിരുന്നു പക്ഷേ ചേച്ചി വീണ്ടും ആ വിഴുപ്പ് ചുമക്കുന്നു ഇനി വരുന്നതൊക്കെ അനുഭവിക്കട്ടെ. ശില്പ മുറിയിലേക്ക് പോയതും ശാരദയുടെ മിഴികൾ തോരുന്നില്ല അവരുടെ കണ്ണുകൾ നിറ വയറും പൊത്തിപ്പിടിച്ച് നിലവിളിക്കുന്ന ശരണ്യയുടെ മുഖം തെളിഞ്ഞു നിന്നു . അന്ന് കടയിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു പച്ചക്കറികൾ എല്ലാം ഒതുക്കി ശാരദ ഇറങ്ങുമ്പോൾ നേരം ഇരുട്ടിയിരുന്നു. പുറത്ത് തന്നെ കാത്തു നിൽക്കുന്ന സുകുവേട്ടന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് ഭയമായി.