മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന റംഷീർ പാറവെട്ടി. ഞാൻ ശരിക്കും ശ്രമിക്കുന്നുണ്ട് പറ്റുന്നില്ല എനിക്ക് നല്ല ആഗ്രഹമുണ്ട് ഇക്കാന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ പക്ഷേ കഴിയാഞ്ഞിട്ടാണ്. എനിക്ക് കുറച്ചുകൂടി സമയം വേണം ആദ്യരാത്രിയിൽ പിന്നീട് ഒരുപാട് രാത്രിക്ക് ശേഷം അകന്നു തന്നെ നിന്നു. അവളുടെ നിസ്സഹായത എനിക്ക് മനസ്സിലായിരുന്നു എനിക്കറിയാം എനിക്ക് മനസ്സിലാകും നിന്റെ മനസ്സും സാഹചര്യവും ഞാൻ കാത്തിരിക്കാം മനസ്സിൽ പൂർണ്ണമായി ഞാൻ നിറയുന്നത് വരെ. പെട്ടെന്നുള്ള വിമാനത്തിന്റെ ഉലച്ചിൽ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നു. പടച്ചോനെ വിമാനം തകർക്കുകയാണോ അതോ ചുഴിയിൽ പെട്ടോ..
അനൗൺസ്മെൻറ് വീണ്ടും കണ്ണടച്ചു. ഓർമ്മകൾ പെയ്തു തുടങ്ങി ഒരുപാട് പ്രതീക്ഷകളോടെ ആണ് നാട്ടിൽ പോയത്. എൻറെ ഉമ്മ ഈ ഗൾഫുകാർക്ക് ഒന്നും ആരും പെണ്ണ് കൊടുക്കുന്നില്ലത്ര. പിന്നെ എന്നിട്ട് ഇപ്പോൾ ഗൾഫുകാരൊക്കെ പെണ്ണ് കെട്ടാതെ നടക്കുകയാണല്ലോ.. നിങ്ങളോട് പറഞ്ഞാൽ ജയിക്കൂല്ല എന്തായാലും ഞാൻ വന്നു കയറിയത് അല്ലേ ഉള്ളൂ നമുക്ക് നോക്കാമെന്ന് അങ്ങനെ വെറുതെ നോക്കിയാൽ പോരാ നീ പോകുമ്പോൾ എനിക്ക് ഇവിടെ ഒരു തുണ വേണം. ഈ പുരയിൽ ഇങ്ങനെ ഒറ്റയ്ക്കുള്ള ജീവിതം മടുത്തു.
ഗൾഫിൽ നിന്നും വന്ന അന്ന് മുതൽ തുടങ്ങിയ പെണ്ണുകാണലാണ് ഏതായാലും ഇന്നത്തോടെ ഇത് അവസാനമാകുമെന്ന് മനസ്സ് പറയുന്നുണ്ട്. വീട് വെച്ചത് അന്ന് ഉപ്പയുടെ ഒരു നല്ല തീരുമാനമായിരുന്നു. അല്ലെങ്കിൽ ഇന്നും തീരെ ഒറ്റപ്പെട്ടു പോകുമായിരുന്നു. ഉമ്മയുടെ താഴെ ഏറ്റവും ചെറിയ അനിയന് ബുദ്ധിമാന്യം ആണ് എന്നെക്കാൾ രണ്ടുമൂന്നു വയസ്സ് കൂടുതലാണ് അവന് ഷറഫുദ്ദീൻ എന്ന പേര് അവന്റെ ഭാഷയിൽ സർപ്പു എന്നാണ്. എങ്കിൽ പിന്നെ എല്ലാവരും അത് തന്നെ വിളിച്ചു തുടങ്ങി. അവൻ ഉമ്മാക്ക് നല്ല ഒരു സഹായിയാണ്.