`

മോഹൻലാൽ ഫാൻസിന് ഇഷ്ടമാകില്ല എന്നതുകൊണ്ട് ആണ് വെളിപാടിന്റെ പുസ്തകത്തിലെ ആദ്യത്തെ കഥ നടക്കാതെ പോയത്.

2018 മോഹൻലാലിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്തത് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം തിയേറ്ററിൽ വലിയ വലിയ വിജയം ആകാതെ പോവുകയായിരുന്നു. വെളിപാടിന്റെ പുസ്തകത്തിൽ ലഭിച്ച അഭിപ്രായങ്ങളെ പറ്റിയും മുൻപ് അസിസ്റ്റ് ഡയറക്ടറായി ജോലി ചെയ്തപ്പോൾ മോഹൻലാലും ആയുള്ള അനുഭവങ്ങളെ കുറിച്ചാണ് ലാൽ ജോസ് ഇപ്പോൾ പറയുന്നത്. ഒരു അഭിമുഖത്തിലാണ് ലാൽ ജോസ് ഈ കാര്യങ്ങൾ പറഞ്ഞത്. തങ്ങൾക്ക് രണ്ട്പേർ ക്ക് ഇടയിൽ എന്തോ ദൗർഭാഗ്യം ഉണ്ടെന്നും പ്ലാൻ ചെയ്ത ചിത്രം ഒന്നും നടന്നിട്ടില്ല എന്നാണ് ലാൽജോസ് പറയുന്നത്.

   

ലാലേട്ടൻ വളരെ ഫ്രണ്ട്ലി ആണ് ലാലേട്ടൻ അസിസ്റ്റൻറ് ഡയറക്ടറുമായി കമ്പനി കൂടി കളിക്കാനൊക്കെ വരുമായിരുന്നു. ലാലേട്ടനുമായി ഒരു സിനിമ സംഭവിക്കുവാൻ 19 കൊല്ലം വേണ്ടിവന്നു. പല സിനിമകളും ഞങ്ങൾ തമ്മിൽ പ്ലാൻ ചെയ്തിരുന്നു പക്ഷേ അതൊന്നും നടക്കാതെ പോയി. ശിക്കാർ ഞാനായിരുന്നു ആദ്യമായി സംവിധാനം ചെയ്യാതിരുന്നത്.

പക്ഷേ അതും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നടന്നില്ല. വെളിപാടിന്റെ ആദ്യത്തെ കഥ ലാലേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ വലിയ മകനൊക്കെ ലാലേട്ടന്റെ കഥാപാത്രത്തിന് വരുന്നതുകൊണ്ട് ഫാൻസിനെ ഇഷ്ടപ്പെടില്ല എന്ന അഭിപ്രായം പറഞ്ഞു അത് നടന്നില്ല. പിന്നെ ബെന്നിയുടെ കൈയിൽ ഒരു പ്രസ്റ്റിന്റെ കഥാപാത്രം ഉണ്ടായിരുന്നു. ലാലേട്ടൻ അങ്ങനെ ഒരു റോൾ ചെയ്തിട്ടുമില്ല അങ്ങനെയാണ് ഇപ്പോൾ കാണുന്ന വെളിപാടിന്റെ പുസ്തകത്തിലെക്ക് എത്തുന്നത്.