`

ട്യൂഷന് വന്ന കുട്ടികൾ വീട്ടിൽ ആളില്ലാത്ത തക്കം നോക്കി ടീച്ചറോട് ചെയ്തത്.

മല്ലൂസ് സ്റ്റോറിസിലേക്ക് സ്വാഗതം. രചന ശ്യാം കല്ലു കുഴിയിൽ. എടോ ചെകുത്താനെ ഒന്ന് നിൽക്കടോ പുറകിൽ നിന്നും വിളിക്കുന്ന മീനുവിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ നടത്തത്തിന്റെ വേഗത കൂട്ടി. ഒന്ന് നിനക്ക് മനുഷ്യാ… അതും പറഞ്ഞ് ഒന്ന് രണ്ടു ചുവടുകൾ ഓടി അവൾ അയാൾക്ക് അരികിലെത്തി. ആ പഴഞ്ചൻ ബുള്ളറ്റ് നിങ്ങൾ വിറ്റോ….അല്ല കാണാനില്ലല്ലോ… എപ്പോഴും അതിന്റെ മുകളിൽ ആണല്ലോ മീനും അത്രയൊക്കെ പറഞ്ഞിട്ടും അയാൾ ഒന്നും മിണ്ടാതെ വേഗത്തിൽ നടന്നതേയുള്ളൂ. അണ്ണാക്കിൽ ഇതെന്താ വേഗത്തിൽ നടന്നുകൊണ്ടിരുന്ന അയാൾക്കൊപ്പം വീണ്ടും രണ്ടു ചുവടുകൾ നടന്ന് എത്തിക്കൊണ്ട് മീൻ ചോദിക്കുമ്പോഴും അയാളിൽ മൗനം മാത്രമായിരുന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് ഇയാൾ തിരിയുമ്പോൾ മീനു ഒരു നിമിഷം അയാളെ നോക്കി നിന്നു.

   

കുറച്ചു മുന്നോട്ട് നടന്ന് അയാൾ തിരിഞ്ഞുനോക്കുമ്പോൾ അപ്പോഴും മീനു അവിടെ തന്നെ നിൽക്കുന്നുണ്ട്. അയാളുടെ ആ നോട്ടത്തിൽ അവൾ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ചിരിക്കാൻ മറന്നുപോയ അയാളുടെ മുഖത്തും ഒരു ചിരി വിരിഞ്ഞു. എന്തിനാണ് അയാളെ ചെകുത്താൻ എന്ന് വിളിക്കുന്നത് അയാൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുണ്ടായിരുന്നില്ല. കുഞ്ഞുനാളിലെ അമ്മ നഷ്ടപ്പെട്ട അയാളെ വളർത്തിയിരുന്നത് ചുമട്ടുതൊഴിലാളിയായ അച്ഛനായിരുന്നു തൊഴിലാളി സംഘടനയുമായുള്ള സംഘർഷത്തിൽ അയാളുടെ അച്ഛൻ കുത്തേറ്റ് മരിക്കുമ്പോൾ അയാൾ ഈ ലോകത്തെ തീർത്തും അനാഥൻ ആവുകയായിരുന്നു.

അച്ഛൻറെ ചിതകത്തി അമരുന്നതിനു മുൻപേ തന്റെ അച്ഛനെ കൊന്നവന്റെ പള്ളക്ക് കത്തി കേറ്റുമ്പോൾ അവന് പ്രായം 18 കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. കേസും കോടതിയും ജയിലുമായി വർഷങ്ങൾ കഴിഞ്ഞ് അയാൾ പുറത്തിറങ്ങുമ്പോൾ അയാളുടെ മനസ്സ് ആകെ മുരടിച്ചിരുന്നു. ചിരിക്കാൻ പോലും മറന്നിരുന്നു എന്നതാണ് സത്യം. തിരികെ നാട്ടിലെത്തുമ്പോൾ ആ ചെകുത്താൻ തിരികെ വന്നല്ലോ എന്ന് ആരുടെയോ വിളിയിൽ നിന്നാണ് അയാൾക്ക് ചെകുത്താൻ എന്ന പേരുവന്നത്.