`

വീട് നഷ്ടപ്പെട്ടപ്പോൾ ഭാര്യ കൊടുത്ത സർപ്രൈസ് കണ്ടപ്പോൾ ഭർത്താവ് ഞെട്ടി.

മല്ലുസ് സ്റ്റോറി സ്വാഗതം രചന ലിസ് ലോന. സുധേച്ചി സ്ഥലം എത്തി ഇറങ്ങണ്ടേ… എന്തൊരു ഉറക്കമാണ് ഇത് നിന്നുറങ്ങുന്ന ആൾക്കാരെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. രണ്ടു ബസ് മാറി കയറിയിട്ട് വേണം അവർക്ക് ഇരുവർക്കും ജോലിക്ക് സമയത്ത് വരുവാനും പോകുവാനും. ക്ഷീണം കൊണ്ട് കണ്ണടഞ്ഞു പോകുന്നതാണ് എന്ന് അറിയാം. എന്നാലും ബസ്സ് കമ്പിയിൽ തൂമി സീറ്റിലേക്ക് ചാരിനിന്നു ഉറങ്ങുന്ന സുധ ചേച്ചിയുടെ ചിത്രം തെല്ലൊന്നുമല്ല എന്നെ ചിരിപ്പിച്ചത്.

   

എന്നെപ്പോലെ പുലർച്ച എഴുന്നേൽക്കുന്നവരാണ് അവരും വാദസംബന്ധമായ ബുദ്ധിമുട്ടുകളും കാലുമുട്ടിലെ നീരും വെച്ച് നിൽക്കാനോ നടക്കാനോ ബുദ്ധിമുട്ടുന്നത് കാര്യമാക്കാതെ തൂപ്പുജോലിക്ക് പോയി രണ്ടു മക്കളെ പൊന്നുപോലെ വളർത്തുന്നു. ചേച്ചിയുടെ രണ്ടാമത്തെ പ്രസവസിക്കു വന്ന അനിയത്തിയേയും കൂട്ടി തന്നെയും ആഴ്ചകൾ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും ഉപേക്ഷിച്ചുപോയ ഭർത്താവിനെ ഓർത്ത് ഒരിക്കലും സുധ ചേച്ചി സങ്കടപ്പെടുന്നത് കണ്ടിട്ടില്ല.

പക്ഷേ കേൾവി കുറവുകവോടെയും സംസാരശേഷി ഇല്ലാതെയും ജനിച്ച മകളെ പറ്റിയും അവളുടെ ഭാവിയെ പറ്റിയും പറയുമ്പോഴും മിഴിയിൽ ചോര വരമ്പുകൾ കുങ്കുമ രാശിയോടെ തെളിയും. തൊണ്ട ഇടറി അക്ഷരങ്ങൾ ചിതറുമ്പോൾ കരയാതെ ഇരിക്കാൻ അവർ ചുണ്ട് കൂട്ടി പിടിക്കും. തൃശ്ശൂരിലെ സിറ്റി സെൻററിൽ ക്ലീനിങ് ജോലിക്ക് പോകുന്ന സുധ ചേച്ചിയുടെ നാട്ടുകാരനും കെഎസ്ആർടിസിയിലെ കണ്ടക്ടറുമായ മനോജാണ് എൻറെ ഭർത്താവ്. ടൗണിലെ കോപ്പറേറ്റീവ് ഹോസ്പിറ്റലിലെ അക്കൗണ്ട് ഡിപ്പാർട്ട്മെൻറിൽ ജോലിയുള്ള ഞാനും അവനും വർഷങ്ങളായി പോകുന്നതും വരുന്നതും ഒരുമിച്ചാണ്.