ഇന്നത്തെ കാലത്ത് സിനിമയിലെത്തുക എന്നത് എളുപ്പമാണെന്ന് പൃഥ്വിരാജ് പറയുകയാണ് ചാൻസ് കിട്ടി ചെയ്ത സിനിമ ഹിറ്റ് അടിച്ചാലും അത് നിലനിർത്തുന്നതാണ് ബുദ്ധിമുട്ട് എന്നും ഒരു ന്യൂസ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു. ഇന്നത്തെ കാലത്ത് സിനിമയിൽ എത്തിപ്പെടണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും എളുപ്പമുള്ള സമയമാണ് ഇത്. നല്ല ഒരു ഇൻസ്റ്റഗ്രാം റീൽ ചെയ്താൽ തന്നെ ആളുകൾ ശ്രദ്ധിക്കും.
സിനിമറ്റോഗ്രാഫറാകാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു ഐഫോണിൽ അഞ്ചോ പത്തു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ചെയ്ത യൂട്യൂബിൽ ഇടാൻ ആരുടെയും സഹായം വേണ്ട. അത് നല്ലതാണെങ്കിൽ ആളുകൾ നിങ്ങളെ ശ്രദ്ധിക്കും. ഇന്ന് എല്ലാം കുറച്ച് എളുപ്പമാണ്. കഴിവുണ്ടെങ്കിൽ അവസരം ലഭിക്കും അവസരങ്ങൾ ലഭിക്കാത്തവരും ഉണ്ട് എന്ന് എനിക്കറിയാം.
എൻറെ ഈ പൊസിഷനിൽ ഇരിക്കാൻ എന്നെക്കാൾ അർഹരായ ടാലൻറ് ആയിട്ടുള്ള സ്കിൽ ഉള്ള ലക്ഷക്കണക്കിന് ആളുകൾ വെളിയിൽ ഉണ്ടെന്ന് ഞാൻ പൂർണ്ണമായും ബോധവാനാണ്. അതാണ് ആർട്ട് വർക്ക് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകം. ഒറ്റ ചാൻസിൽ ഒന്നും നടക്കാൻ പോകുന്നില്ല ചാൻസ് കിട്ടി സിനിമയിലെത്തി നിങ്ങൾ ചെയ്ത ആ സിനിമ സൂപ്പർ ഹിറ്റായ അവിടെ തുടങ്ങുന്നതേയുള്ളൂ പിന്നെ അങ്ങോട്ടുള്ള വലിയ ജയം തന്നെയാണ്. ലാലേട്ടനും മമ്മൂട്ടിയും പോലുള്ള എന്നോ ഒരിക്കൽ സൂപ്പർസ്റ്റാറുകൾ ആയി എന്നതല്ല അവരുടെ അച്ചീവ്മെൻറ് അന്നുമുതൽ ഇന്നുവരെ സൂപ്പർസ്റ്റാറായി നിൽക്കുന്നു എന്നതാണ് യഥാർത്ഥ അച്ചീവ്മെൻറ്