`

ദൃശ്യം മൂന്നാം ഭാഗത്തിന്റെ സൂചനകൾ നൽകി മോഹൻലാൽ!

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത വൻ വിജയമായി മാറിയ ചിത്രമാണ് ദൃശ്യം. സിനിമയിലെ രണ്ടാം ഭാഗവും വമ്പൻ വിജയം നേടിയതിനു ശേഷം ദൃശ്യം മൂന്ന് ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവരുന്നു. എന്നാൽ അത് സംബന്ധിച്ച് ഔദ്യോഗിത സ്ഥിരീകരണം ഒന്നും അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായില്ല. അടുത്തിടെയാണ് ദൃശ്യം ത്രീ യുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചർച്ചകൾക്ക് വഴിവെച്ചത്.

   

ദൃശ്യം ത്രീ വരുന്നു എന്ന രീതിയിലുള്ള ഒരു പോസ്റ്റർ എത്തിയപ്പോൾ അത് മികച്ച രീതിയിൽ നിരവധി പേരാണ് ഷെയർ ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞതും കൂടുതലും അന്യഭാഷ ആരാധകരാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പോസ്റ്റുകൾ നടത്തിയത്. ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുമ്പോൾ ദൃശ്യം ത്രീ എന്ന സിനിമയുടെ കാര്യങ്ങളുമായി അന്വേഷിച്ച നിരവധി പേർ അണിയറ പ്രവർത്തകർക്കൊപ്പം കൂടിയതും അതിശയിപ്പിക്കുന്ന കാര്യമായിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ഗൾഫ് ന്യൂസ് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ ഇപ്പോൾ ചെറിയ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്.

നിങ്ങളെല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് എന്നറിയാം അത് ഒരു രഹസ്യമാണ്, പിന്നീട് സംസാരിക്കാം എന്നാണ് മോഹൻലാൽ പറയുന്നത് അതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞപ്പോൾ സംഭവം ഇറക്ക് എന്നാണ് ആരാധകരുടെ കമൻറ്. അണിയറയിൽ ഈ ഒരു കാര്യം എന്തായാലും നടക്കുന്നുണ്ട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ല എന്നതാണ് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം. കാരണം ഇപ്പോഴേ പറയേണ്ട കാര്യമില്ല ദൃശ്യം ത്രീ വരുമോ എന്ന് ജിത്തു ജോസഫ് എന്ന സംവിധായകനോട് ചോദിച്ചാൽ സംഭവിക്കാം എന്ന് പറയുകയുള്ളൂ.