`

എമ്പുരാൻ ഒരുക്കുന്നത് ഒരു മലയാള സിനിമയായി മാത്രമല്ല.

ഇന്ന് മലയാള സിനിമ പ്രേമികളും മോഹൻലാൽ ആരാധകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് അദ്ദേഹത്തിന് നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന മൂന്നാമത്തെ ചിത്രമായ എമ്പുരാൻ. ആദ്യം ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിൻറെ പ്രീപ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ആശ്വാസ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം രചിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫർ രണ്ടാം ഭാഗമായി ആണ് എമ്പുരാൻ വരുന്നത്.

   

മൂന്നു ഭാഗങ്ങളാണ് ലൂസിഫർ സീരീസ് ഉള്ളത് എന്നും. എമ്പുരാൻ കഴിഞ്ഞ ഒരു ഭാഗം കൂടി ഉണ്ടാകുമെന്നും അവർ അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് മോഹൻലാൽ. കഴിഞ്ഞദിവസം ദുബായിൽ വെച്ച് ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അയാൾ മനസ്സ് തുറക്കുന്നത്. എമ്പുരാൻ വൈകാതെ ആരംഭിക്കുമെന്നും അത് എത്താൻ താൻ വളരെ ആകാംക്ഷയിൽ ആണെന്നും മോഹൻലാൽ പറഞ്ഞു.

ഒരു മലയാള ചിത്രം മാത്രമായിട്ടല്ല എമ്പുരാൻ ഒരുക്കുന്നത് എന്നും അത്ര വലിയ രീതിയിൽ ഒരു ഇന്ത്യൻ ചിത്രമായി ആണ് ഇത് ഒരുക്കാൻ പോകുന്നത് എന്ന് മോഹൻലാൽ വെളിപ്പെടുത്തി. ലൂസിഫർ രണ്ടാം ഭാഗം എന്ന് പറയാമെങ്കിലും ശരിയായ അർത്ഥത്തിൽ ഇത് രണ്ടാം ഭാഗം അല്ല എന്നും അദ്ദേഹം വിശദീകരിച്ചു. എമ്പുരാൻ താൻ സംവിധാനം ചെയ്ത ബറോസ് ജോസഫ് ചിത്രം ദൃശ്യം ത്രീ താൻ ഇപ്പോൾ കരാർ ഒപ്പിട്ടിരിക്കുന്ന ഋഷബ എന്ന ചിത്രവും മാനേജ്മെൻറ് തലത്തിൽ പാൻ ഇന്ത്യൻ തലത്തിൽ മാർക്കറ്റ് ചെയ്യുന്ന നിലയിലാണ് ഒരുക്കാൻ പോകുന്നത് എന്നും അദ്ദേഹം അറിയിച്ചു.