`

വർഷങ്ങൾക്ക് ശേഷം താൻ ഉപേക്ഷിച്ച ഭാര്യയെ കുറിച്ച് അറിഞ്ഞു ഞെട്ടിപ്പോയി.

മല്ലുസ് സ്റ്റോറീസ് സ്വാഗതം. രചന അനിത അനുവിനോട് മെല്ലെ എഴുന്നേറ്റു. ഒരു ചുവട് വയ്ക്കുമ്പോഴും വീണു പോകുമോ എന്ന പേടിയുണ്ട്. വല്ലാതെ തളർച്ച തോന്നുന്നു ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ പവിത്രേ വിളിക്കാം എന്ന് വെച്ചാൽ ശബ്ദം പുറത്തു വരുന്നില്ല. ഒരു വല്ലാത്ത ശബ്ദമാണ് തൊണ്ടയിൽ നിന്നും വരുന്നത്. അത് കേൾക്കുമ്പോൾ അവൾക്ക് കല്ലി കയറും. ക്യാൻസർ എന്റെ ശബ്ദത്തെ കാർന്നുതിന്നു കഴിഞ്ഞിരുന്നു. അയാൾ ഓരോന്ന് ഓർത്ത് വാതിൽ പടി വരെ മെല്ലെ എത്തി. വാതിൽ ചാരി അൽപ്പം നേരം നിന്ന് വാതിൽ അടച്ച് ശബ്ദം ഉണ്ടാക്കാൻ ഒരുങ്ങുമ്പോൾ തൊട്ടടുത്ത റൂമിൽ നിന്നും അടക്കിപ്പിടിച്ച ശബ്ദം കേൾക്കുന്നു. അവൾക്ക് ഏതുനേരവും ഫോണിൽ സംസാരിക്കുക തന്നെയാണ് പണി.

   

അയാൾ ചുമരു മെല്ലെ പിടിച്ചു നടന്നു ആ മുറിയുടെ വാതിൽക്കൽ എത്തി. അയാൾ മെല്ലെ ആ വാതിലിൽ അടിച്ചു. അകത്തുനിന്നും പ്രതികരണം ഒന്നുമില്ല വീണ്ടും അയാൾ വാതിലിൽ തട്ടി. അകത്തുനിന്നും അനക്കം ഒന്നും കേൾക്കുന്നില്ല ഇവൾ എന്ത് ചെയ്യുന്നു അയാൾക്ക് വല്ലാത്ത ക്ഷീണം തോന്നി മെല്ലെ ചുമര് പിടിച്ച് ഹാളിലെ കസേരയിൽ ഇരുന്നു. അപ്പോൾ മുറിയിലെ കഥ തുറക്കുന്ന ശബ്ദം കേട്ട് വിനോദ് തിരിഞ്ഞു നോക്കി. സുരേഷ് മുറിയിൽ നിന്നും ഇറങ്ങി വരുന്നു. വിനോദിനെ കണ്ടു സുരേഷ് ഒന്ന് ഞെട്ടി. ഇവനെന്താ പവിത്രയുടെ മുറിയിൽ വിനോദിന് ഒന്നും മനസ്സിലായില്ല.

ഞാൻ പല തവണ വാതിലിൽ തട്ടിയിട്ട് അവൾ തുറക്കാൻ വൈകിയത് ഇവൻ എന്തിന് ഇവിടെ വന്നു പല ചോദ്യങ്ങളും ആയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു. പവിത്ര നിനക്കുള്ള മരുന്നു വാങ്ങി വരാൻ പറഞ്ഞു എന്നോട്. അവൾ തലവേദനയായിട്ട് കിടക്കുകയായിരുന്നു മുറിയിൽ. അയാൾ കൃത്യതയില്ലാതെ സംസാരിച്ചു എനിക്ക് മുഖം തരാതെ വേഗം ഇറങ്ങിപ്പോയി വിനോദിന് ദാഹവും ക്ഷീണവും വേഗം ഇരട്ടിച്ചതുപോലെ തോന്നിയ പവിത്രയെ കാണുന്നില്ല അവളെവിടെ. മോനേ… അമ്മയുടെ വിളി പോലെ വിളി, കേട്ടപ്പോൾ സഹായത്തിന് വരുന്ന ജാനകി ചേച്ചി അവർ അടുത്തേക്ക് വന്നു ഹോസ്പിറ്റലിൽ പോയി വന്നോ നിങ്ങൾ. അതിനു മറുപടി നൽകാതെ ചേച്ചി എനിക്ക് കുടിക്കാൻ എന്തെങ്കിലും വേണം എന്ന് ആംഗ്യത്തിൽ പറഞ്ഞു.