`

ഇനി അഭ്യൂഹങ്ങൾ ഇല്ല ദൃശ്യം ത്രീ വരും.

മോഹൻലാൽ നായകനാകുന്നത് ദൃശ്യം മൂന്നാം ഭാഗം ഉടൻ ആൻറണി പെരുമ്പാവൂരാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് സിനിമയുടെ പണിപ്പുരയിൽ ആണെന്നും ഉടൻ ചിത്രീകരണം ആരംഭിക്കും എന്നും അദ്ദേഹം മഴവില്ല് എന്റർടൈൻമെന്റ് അവാർഡ് പരിപാടിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. മോഹൻലാലും സിനിമയുടെ സൂചന നൽകിയിരുന്നു .നിങ്ങളെല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് എന്നറിയാം.

   

അത് ഒരു രഹസ്യമാണ് പിന്നീട് സംസാരിക്കാം എന്നാണ് മോഹൻലാൽ അന്താരാഷ്ട്ര മാധ്യമമായ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോൾ മഴവില്ല് എന്റർടൈൻമെന്റ് അവാർഡ് വേദിയിൽ പെരുമ്പാവൂർ ഒഫീഷ്യലായി പ്രഖ്യാപിക്കുകയും ചെയ്തു . ഇനി അഭ്യൂഹങ്ങൾക്ക് വിരാമം ഒഫീഷ്യലായി തന്നെ അറിയിച്ചു എന്ന് പറഞ്ഞ് ആരാധകരും സോഷ്യൽ മീഡിയയിൽ സംഭവമറിയിച്ച് എത്തുകയും ചെയ്തു. നേരത്തെ ജിത്തു ജോസഫ് മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് തൻറെ പക്കൽ ഉണ്ട് എന്ന് പറഞ്ഞിരുന്നു. ദൃശ്യം ടു റിലീസിന് മുന്നോടിയായി വാർത്താസമ്മേളനത്തിലായിരുന്നു സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ റാം ആണ് മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. സിനിമ രണ്ടു ഭാഗങ്ങൾ ആയിട്ടാണ് ഒരുങ്ങുക എന്നാണ് അഭ്യൂഹങ്ങൾ ഉള്ളത്. ഒന്നിലധികം ഭാഷയിൽ ഭാഷയിൽ മൊഴിമാറ്റം ചെയ്യപ്പെടുന്നതിനാൽ ഒരു വലിയ പാൻ ഇന്ത്യൻ താരം സിനിമയുടെ ഭാഗമാകും എന്ന സൂചനങ്ങളും ഉണ്ട്. ഇന്ത്യൻ താരം തൃഷ ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ ദുർഗ്ഗ കൃഷ്ണ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.