മല്ലു സ്റ്റോറീസ് സ്വാഗതം രചന ശാം കല്ലു കുഴിയിൽ. മോളെ പൈസ കിട്ടിയോ ജനറൽ വാർഡിലെ തിരക്കിനുള്ളിൽ ഗിരിജ ആരും കേൾക്കാതെ മോളോട് ചോദിച്ചു. കുറച്ചു കിട്ടി അമ്മേ അത് പറഞ്ഞു കൊണ്ടാണ് ഇത് ബെഡിൽ ഒതുങ്ങിക്കൂടി കിടന്നുറങ്ങുന്ന അച്ഛനെ നോക്കി. പാവം നല്ല ഉറക്കമാണ് അമ്മ ആ തുണ്ട് ഇങ്ങ് തന്നെ ഞാൻ മരുന്നു വാങ്ങി വരാം. തന്നോട് എന്തോ ചോദിക്കാൻ മുതിർന്ന അമ്മയുടെ കയ്യിൽ ഇരുന്ന മരുന്നു വാങ്ങാനുള്ള പേപ്പർ വാങ്ങിയ അവൾ മുന്നോട്ട് നടന്നു. അവിടെ നിന്നാൽ കയ്യിലും കാതലും കിടന്ന സ്വർണ്ണം കൂടി പണയം വെച്ചതിന്റെ പരിഭവം പറച്ചിലാകും അമ്മ.
മരുന്നു വാങ്ങി ബാക്കി പൈസ ഭദ്രമായി അവൾ പേഴ്സിൽ വെച്ചു. ഇനി ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പൈസയെ കൈയ്യിലുള്ളൂ. അതുകഴിഞ്ഞാൽ എന്തുചെയ്യും എന്ന് ഓർത്ത് അവളുടെ മനസ്സ് വേവലാതിപ്പെട്ടിരുന്നു .പണയം വയ്ക്കാൻ പോലും ഒരു തരി പൊന്നില്ല വാങ്ങുന്നവരുടെ കൈയിൽ നിന്നും ഒക്കെ പരമാവധി വാങ്ങി കഴിഞ്ഞിരിക്കുന്നു ആരുമില്ലാത്തവർക്ക് ദൈവം തുണ അങ്ങനെ മനസ്സിൽ ആശ്വസിച്ചുകൊണ്ട് അവർ വാർഡിലേക്ക് നടന്നു. അമ്മ വീട്ടിലേക്ക് പൊയ്ക്കോളൂ ഞാൻ ഇവിടെ ഇരുന്നോളാം അച്ഛൻറെ മുഷിഞ്ഞ വസ്ത്രങ്ങൾ പൊതിഞ്ഞെടുത്ത് വെക്കുന്ന ഇടയിൽ അച്ഛൻറെ അടുത്ത് ഇരുന്നു ഉറക്കം തൂങ്ങുന്ന അമ്മയോട് അനിത പറഞ്ഞു.
വേണ്ട ഞാൻ പോണില്ല, ചെല്ലമ്മ.. രണ്ടു ദിവസമായി ഉറക്കം ഒളക്കുകയല്ലേ അനിത ഒരുവിധം അമ്മയെ തള്ളി വീട്ടിലേക്ക് വിട്ടു. ഇടയ്ക്ക് അനിത അച്ഛനെ വിളിച്ചു ഉണർത്തി രാവിലെ കൊണ്ടുവന്ന കഞ്ഞി കൊടുത്തു .കിടക്കയിൽ ചാരിയിരിക്കുന്ന അച്ഛന് ഞാനിത് തന്നെ കഞ്ഞി കോരി കൊടുത്തു. ആ ശരീരം ആകെ ക്ഷീണിച്ചിരിക്കുന്നു. കണ്ണുകളൊക്കെ കുഴിഞ്ഞ കവിളുകൾ ഒക്കെ ഒട്ടി വാരിയെല്ലുകൾ പുറത്തേക്ക് തള്ളി ആകെ കോലം കെട്ടുപോയ അച്ഛനെ കാണുമ്പോൾ അവളുടെ ഉള്ളിലെ സങ്കടം കണ്ണുനീരായി പുറത്തേക്ക് വരാതിരിക്കാൻ ഏറെ പ്രയാസപ്പെട്ടു. മോളെ അച്ഛൻ ഏതാണ്ടൊക്കെ തീരാറായി ആ ഭദ്രനെ ഒന്ന് വിളിച്ചാലോ.