മലയാളത്തിൽ വിവാദങ്ങളുടെ പേരിൽ കൂടി അറിയപ്പെടുന്ന സംവിധായകനാണ് വിനയൻ ഒരു സമയത്ത് സിനിമയിൽ നിന്ന് തന്നെ അദ്ദേഹത്തിന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. തനിക്കും ഒപ്പം പൃഥ്വിരാജിനും തിലകനും 2004 ൽ വിലക്ക് ലഭിച്ച സാഹചര്യങ്ങൾ ഓർത്തെടുക്കുകയാണ് ഒരു അഭിമുഖത്തിൽ വിനയൻ. ആർട്ടിസ്റ്റുകൾ സൈൻ ചെയ്യണം എന്ന ആവശ്യങ്ങൾ 2004 ൽ നിർമ്മാതാക്കൾ ഉന്നയിച്ചിരുന്നു.
എത്ര രൂപയാണ് പ്രതിഫലം എന്നും എത്രയാണ് അതിന് അഡ്വാവാൻസ് വാങ്ങിയത് എന്നും എത്ര ദിവസം സിനിമയ്ക്ക് വേണ്ടിവരും എന്നായിരുന്നു നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ താരങ്ങൾ അതിന് സമ്മതിച്ചില്ല. പിന്നെ എൻറെ ഒക്കെ ഇടപെടൽ കൊണ്ട് അവർക്കൊക്കെ സമ്മതിക്കേണ്ടി വന്നു ആ എഗ്രിമെൻറ് ആണ് ഇവിടെ ഇപ്പോഴും ഒപ്പിടുന്നത് അത് വേറെ കാര്യം. ഇവിടെ ഒരു മുറുക്കാൻ കട തുടങ്ങണമെങ്കിൽ പോലും എഗ്രിമെൻറ് വേണം. അപ്പോൾ പത്തു കോടി വരെ പ്രതിഫലം വാങ്ങുന്ന താരങ്ങൾ എഗ്രിമെൻറ് സൈൻ ചെയ്യില്ല എന്നു പറയുന്നത് മാടമ്പിതരം ആണ്.
അന്ന് ആ ഇഷ്യൂ വന്നപ്പോൾ താരസംഘടന അത് വേണ്ട എന്ന് പറഞ്ഞു. മലയാളത്തിലെ യുവ സംവിധായകരിൽ കമ്മൽ അടങ്ങുന്ന ചിലർ മാത്രമാണ് ഇതിനെ പിന്തുണച്ചത്. ബാക്കി എല്ലാ സംവിധായകരും അപ്പുറത്തായിരുന്നു. എന്നാൽ പൃഥ്വിരാജ് ഈ എഗ്രിമെൻറ് വേണമെന്ന് നിലപാട് ആണ് എടുത്തത്. കൂട്ടത്തിൽ ചേർന്ന് ആളാകാനും കാര്യം കാണുവാൻ വേണ്ടി വാചകം അടിക്കുന്ന ആളല്ല പൃഥ്വിരാജ് . ചേമ്പർ ഇതിനെതിരെ ശക്തമായ നിലപാട് എടുത്തു.