`

വർഷങ്ങൾക്ക് ശേഷം കൂട്ടുകാരൻ കെട്ടിയ പെണ്ണിനെ കണ്ടു ഞെട്ടി അന്നു കളിയാക്കിയവൻ.

മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന സന്തോഷ് അപ്പുക്കുട്ടൻ. വാട്ട് ഏ സർപ്രൈസ് മുന്നിൽനിൽക്കുന്നത് നന്ദയാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല കിഷോറിന്റെ ശബ്ദമുയർന്നപ്പോൾ ചുറ്റുമുള്ളവർ അവരെ നോക്കി .അത്രയ്ക്കും ശബ്ദത്തിലായിരുന്നു കിഷോറിന്റെ സംസാരം. നഗരത്തിലെ ഒരു എക്സിബിഷൻ സെൻററിൽ വച്ചായിരുന്നു കിഷോർ നന്ദയെ കണ്ടത്. മഴ പെയ്യുന്നത് പോലെ ചോദ്യങ്ങൾ ഒരായിരം അവനിൽ നിന്നും പെയ്തിറങ്ങി.

   

താൻ എന്താടോ ഒന്നും മിണ്ടാത്തത് ഒടുവിൽ കിഷോർ അത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അതിന് കിഷോർ എനിക്ക് സംസാരിക്കാൻ സമയം തന്നിട്ട് വേണ്ട. ആ ചോദ്യം അവൻ കേട്ടില്ല നന്ദയുടെ പുഞ്ചിരി മാത്രമായിരുന്നു അവൻറെ മനസ്സിൽ ചുവന്ന ചുണ്ടുകൾക്കിടയിൽ വിരിഞ്ഞ മുല്ല മുട്ടുകൾ പോലെയുള്ള ദന്തനിരകളുടെ തിളക്കത്തിൽ അവൻറെ കണ്ണ് അടഞ്ഞുപോയിരുന്നു. കിഷോർ എന്താ എന്നെ ആദ്യമായി കാണുന്നതുപോലെ നോക്കുന്നത് നന്ദയുടെ ചോദ്യം കേട്ടപ്പോൾ കണ്ണുതുറന്ന് അവളെ തന്നെ നോക്കി നിന്നു കിഷോർ. ഇത് എന്ത് ചിരിയാണെടോ ആളങ്ങ് മയങ്ങി പോകുമല്ലോ.

ഒന്ന് പോക്ക് കിഷോറെ കോളേജിൽ നമ്മൾ പഠിക്കുമ്പോൾ ഈ ചിരി തന്നെയായിരുന്നില്ലേ എനിക്ക് അവളത് പറയുമ്പോൾ നാണം വിടരുന്നത് ഒരു പ്രതീക്ഷയോടെ കണ്ടു. അന്നും ഈ ചിരി തന്നെയായിരിക്കാം പക്ഷേ ഇപ്പോൾ എന്തോ ആകർഷണം ഉള്ളതുപോലെ. നന്ദയുടെ നിറഞ്ഞ മാറിടത്തിൽ നോക്കി അവൻ അത് പറയുമ്പോൾ പതിയെ ചുണ്ട് നനച്ചു. ഭർത്താവ് എവിടെയാണ്? എന്തു ചെയ്യുന്നു നന്ദിയുടെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന താലി നോക്കി അവൻ ആകാംക്ഷയോടെ ചോദിച്ചു. ഭർത്താവിനെ നീ അറിയും കോളേജിൽ നമ്മുടെ ഒപ്പം ഉണ്ടായിരുന്ന ഹരീന്ദ്രൻ. കിഷോർ ഒരു ഞെട്ടലോടെ തലയിൽ കൈവെച്ചു. ആ രണ്ടും കെട്ടവനെയോ പെട്ടെന്നായിരുന്നു കിഷോറിൽ നിന്നും ആ ഒരു ചോദ്യം ഉയർന്നത്. നന്ദയുടെ കണ്ണ് പതിയെ നിറഞ്ഞത് കിഷോർ കണ്ടു.