മല്ലുസ് സ്റ്റോറീസ് സ്വാഗതം. അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് നൽകിയിരിക്കുന്നത് പിന്നെ എന്തിനാണ് നമ്മൾ നോക്കുന്നത്. നളിനിയുടെ ചോദ്യത്തിന് മറുപടിയൊന്നും അറിയാതെ അമ്മയുടെ കിടക്ക വിരികൾ എടുത്തുമാറ്റി പുതിയത് ഒന്ന് വിരിച്ചു കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടുപോയി ഇരുത്തി. നേരത്തെ തിളപ്പിച്ച് വച്ചിരുന്ന ചൂടുവെള്ളം കുളിക്കാൻ പാകത്തിന് തണുത്ത വെള്ളം ചേർത്ത് അരികിൽ വെച്ചു. അതിനു ശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റി കുറേശ്ശെയായി വെള്ളം ശരീരത്തിൽ ഒഴിച്ചു.
സോപ്പ് തേക്കുന്നതിന് ഇടയിൽ നോക്കിനിന്നു നളിനിക്ക് അറപ്പും വെറുപ്പും തോന്നി നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് അവൾക്ക് ചോദിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല. രമണൻ അപ്പോൾ ഓർക്കുകയായിരുന്നു കിണറ്റിൻ ചുവട്ടിൽ നഗ്നനായി നിർത്തി തന്നെ ചെറുപ്പത്തിൽ അമ്മ കുഞ്ഞായിരുന്ന തന്റെ തലയിൽ വെള്ളം ഒഴിക്കുമ്പോൾ വികൃതി കാണിച്ച് ഓടാൻ തുനിയുന്ന തന്നെ പിടിച്ചുനിർത്തി തലയിൽ സോപ്പ് തേക്കുന്നതും തല തോർത്തി തരുന്നതും അന്ന് അമ്മയ്ക്ക് ഇല്ലാതിരുന്ന നാണം തനിക്ക് ആവശ്യമുണ്ടോ. താൻ രണ്ടോ മൂന്നോ വയസ്സ് വരെ ചപ്പി വലിച്ചിരുന്ന മുലകൾ ആണ് ഇത്.
അന്ന് ഇതിന് വേണ്ടി വാശി പിടിച്ചിരുന്നു ഇന്ന് ഇത് വെറുപ്പോടെ വീക്ഷിക്കേണ്ടതുണ്ടോ ജന്മം കൊണ്ട വയറും താൻ പിറവികൊണ്ട ജനനേന്ദ്രിയവും കാണുമ്പോൾ തനിക്ക് വെറുപ്പ് തോന്നേണ്ടതുണ്ടോ. ശരീരത്തിൽ നിന്ന് സോപ്പ് നല്ലവണ്ണം കഴുകി തോർത്തി നനച്ചു തുടച്ചു അതിനുശേഷം ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിച്ച് മുറിയിലേക്ക് നടത്തി.
പാത്രത്തിൽ കഞ്ഞി എടുത്ത് സ്പൂൺ കൊണ്ട് പോയി വായിൽ ഒഴിച്ചു കൊടുത്തപ്പോൾ എനിക്ക് വേണ്ട. വിശപ്പില്ല എന്നും പറഞ്ഞ് ഒഴിയാൻ നോക്കി . അമ്പിളിമാമനെ കാണിച്ചുതരാം എന്നും പറഞ്ഞു എനിക്ക് ചോറ് നൽകുന്ന രംഗം മനസ്സിൽ ഓടിയെത്തി. എനിക്ക് ജോലിക്ക് പോകാൻ ഉള്ളതാണ് അമ്മ കഴിക്കാതെ ഇരുന്നാൽ ജോലിക്ക് പോയാൽ എനിക്ക് ഒരു മനസ്സമാധാനം.