മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന രാജേഷ് ദീപു. ഇന്ന് ഡിസംബർ 26 ഇനി അഞ്ചു ദിവസവും കൂടി കഴിഞ്ഞാൽ ഏട്ടൻ വരും. എൻറെ ഏട്ടാ കാത്തിരുന്നു മടുത്തു രണ്ടുവർഷം തികയുന്നു വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് ദിവസം മാത്രമല്ലേ എനിക്ക് കിട്ടിയത് കണ്ടു കൊതി തീർന്നില്ല. അതിൽ ഏഴു ദിവസം അങ്ങനെ പോയി മാമന്മാർ അന്നേ പറഞ്ഞതാ ഗൾഫുകാരനെ കെട്ടെണ്ട എന്ന് ജീവിതം സ്വപ്നങ്ങളിൽ ജീവിച്ചു തീർക്കേണ്ടി വരും. എന്നാൽ ആദ്യമായ് പെണ്ണുകാണാൻ വന്ന ഈ കള്ളൻ എന്റെ ഹൃദയം കൊണ്ട് അല്ലേ പോയത് പിന്നെ ഞാൻ എങ്ങനെ വേണ്ട എന്ന് പറയും.
ഞാൻ സ്വപ്നം കണ്ടതിലും മേലെയാണ് എൻറെ ഏട്ടൻ നല്ല സൗന്ദര്യം നല്ല വിനയം നല്ല പെരുമാറ്റം ചെക്കാ നീ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ എല്ലാ കള്ളുകുടിയന്റെയും ഭാര്യയായി ഇന്ന് കഴിയേണ്ടി വന്നേനെ. അവൾ ടേബിളിൽ ഇരുന്ന കല്യാണ ഫോട്ടോ ഒന്നുകൂടി തുടച്ചു വൃത്തിയാക്കി. അരുണേട്ടന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. കള്ളൻ നോക്കുന്നത് കണ്ടില്ലേ എന്റെ പൊന്നേ ഒരു അഞ്ചുദിവസം കൂടി എങ്ങനെയെങ്കിലും ഒന്ന് വേഗം പോയിരുന്നെങ്കിൽ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. ദേ പിന്നെ ഒരു കാര്യം ഇപ്രാവശ്യം വന്നിട്ട് ഏട്ടൻറെ അമ്മയുടെ മുറുമുറുപ്പ് മാറ്റിയില്ലെങ്കിൽ ഞാൻ കാണിച്ചു തരാം കേട്ടോ.
പടിഞ്ഞാറ്റിലെ ബിന്ദുവിന്റെ മോളെ കാണുമ്പോൾ അമ്മയ്ക്ക് മുഖത്തേക്ക് ഒരു നോട്ടമുണ്ട് അത് എനിക്ക് സഹിക്കാൻ പറ്റില്ല. അമ്മയുടെ വിചാരം ഞാൻ മനപ്പൂർവ്വം ആണെന്നാണ് അല്ല പിന്നെ അന്നേരം എനിക്ക് വരുന്ന കലി ഞാൻ ഏട്ടനെ ഓർത്ത് ഞാനൊന്നും മിണ്ടുന്നില്ല. മോളെ ലക്ഷ്മി അമ്മ അടുക്കളയിൽ നിന്നും നീട്ടി വിളിച്ചു .എന്താ അമ്മേ ദേ വരുന്നു ഫോട്ടോ അവിടെവെച്ച് ഇപ്പൊ വരാം കേട്ടോ എന്നു പറഞ്ഞ് അവൾ ഒരു കണ്ണ് അടച്ച് ഓടി. എവിടെയാ മോളെ എത്ര നേരമായി വെള്ളം കിടന്ന് തിളയ്ക്കുന്നു ഈയിടെയായി പിന്നെ ഇവിടെ ഒന്നുമല്ല അവൻ ഇവിടേക്ക് തന്നെയല്ലേ വരുന്നത്.