`

ബറോസ് പാൻ വേൾഡ് സിനിമ! 20 ഭാഷയിൽ എത്താൻ പോകുന്ന സിനിമ

സൗത്ത് ഇന്ത്യയിൽ നിന്നും എത്തിയിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രങ്ങൾ എല്ലാ മേഖലകളിലും വിജയം കൈവരിച്ച് വലിയ ഒരു വാതിൽ തന്നെ തുറന്നിരിക്കുന്നതിന്റെ കാര്യം പറഞ്ഞു കൊണ്ടാണ് മോഹൻലാൽ എത്തിയത്. കഴിഞ്ഞ ദിവസം ഗൾഫ് ന്യൂസിനോട് ആയിരുന്നു മോഹൻലാൽ ഇത് സൂചിപ്പിക്കുകയും ഉണ്ടായത്. പുതിയ ഒരു വാതിലാണ് ഇതിലൂടെ താങ്കൾക്ക് തുറന്നു കിട്ടിയിരിക്കുന്നത് എന്നും മോഹൻലാൽ സൂചിപ്പിക്കുകയുണ്ടായി. കാരണം പ്ലാൻ ഇന്ത്യൻ രീതിയിലുള്ള ചിത്രങ്ങൾ പണ്ടും ഒരുക്കിയിട്ടുള്ള നടൻ കൂടിയാണ് മോഹൻലാൽ. കാലാപാനിയൊക്കെ ഉദാഹരണമായി അദ്ദേഹം എടുത്തു പറയുകയും.

   

അഭിനേതാക്കൾക്ക് അതിരുകളില്ലാതാവുക എന്നത് തങ്ങളുടെ ആത്യന്തികമായ സ്വപ്നമായിരുന്നു എന്ന് മോഹൻലാൽ പറയുകയാണ്. അതിലേക്കുള്ള ഒരു വാതിൽ തന്നെയാണ് ഇപ്പോൾ തുറന്നു കിട്ടിയിരിക്കുന്നത്. സൗത്ത് ഇന്ത്യയിൽ നിന്നും എത്തിയിരിക്കുന്ന മിക്ക ചിത്രങ്ങളും എല്ലാ മേഖലകളിലും വമ്പൻ വിജയം നേടിയത് കൊണ്ട് തന്നെ പ്രതീക്ഷകൾ മലയാള സിനിമയ്ക്കും ഉണ്ടായിക്കഴിഞ്ഞു. ത്രീഡിയിൽ ചിത്രീകരിക്കുന്ന തന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ് അതിൻറെ ഒരു ബാരിയറിനെ മറികടന്ന ചിത്രമാണ്. ഈ ചിത്രത്തിലേക്ക് സ്പാനിഷ് ജാപ്പനീസ് ചൈനീസ് അല്ലെങ്കിൽ പോർച്ചുഗീസ് ഭാഷയിൽ സബ്ടൈറ്റിൽ നൽകാനുള്ള സ്കോപ്പ് ഉണ്ടെന്ന് മോഹൻലാൽ പറയുകയാണ്. ഇത് ഒരു ഫാന്റസി സിനിമയാണ്.

ഈ ചിത്രത്തിന് ആയുള്ള എൻറെ അഭിലാഷനും സ്വപ്നങ്ങളും വിവർത്തനം ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും മോഹൻലാൽ പറയുന്നു. തൻറെ വരാൻ പോകുന്ന ബറോസ് എമ്പുരാൻ എന്ന ചിത്രങ്ങൾ ഒരു മലയാള ചിത്രമായി അല്ലാ ഒരുക്കുന്നത് ഒരു ഇന്റർനാഷണൽ ലെവലിൽ എത്താൻ കഴിയുന്ന രീതിയിലുള്ള ചിത്രങ്ങളാണ്.