പാൻ ഇന്ത്യൻ സിനിമകൾക്ക് ഒരുപാട് സാധ്യത ഉള്ള സമയമാണ് മോഹൻലാൽ പറയുകയായിരുന്നു ആർ ആർ ആർ, കെജിഎഫ്, വിക്രം, പുഷ്പ തുടങ്ങിയ പാൻ ഇന്ത്യൻ സിനിമകൾ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. വർഷങ്ങൾക്കു മുൻപ് റിലീസ് ചെയ്ത കാലാപാനി ഒരു പാൻ ഇന്ത്യൻ സിനിമയാണ്. അന്ന് നിരവധി ഇൻഡസ്ട്രീസിലെ പ്രമുഖ താരങ്ങളെ ഒത്ത് ഇണക്കിക്കൊണ്ട് ആണ് അങ്ങനെ ഒരു ചിത്രം ചെയ്തത് ഞങ്ങളുടെ ആഗ്രഹവും ഇത് തന്നെയാണ്.
ഇപ്പോൾ അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളത് പുതിയ സാധ്യതകൾ തുറന്നു തന്നിരിക്കുകയാണ് എന്നാണ് മോഹൻലാൽ പറയുന്നത്. ഗൾഫ് ന്യൂസിന് നൽകിയത് അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിക്കുകയുണ്ടായി. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രാജ്യമെമ്പാടും വലിയ ഇമ്പാക്ട് ഉണ്ടാക്കിയ സിനിമയാണെന്നും. മോഹൻലാൽ പറഞ്ഞു പിന്നീടുള്ള മിക്കവരും കണ്ടിട്ടുള്ള സിനിമയാണ് ദൃശ്യം എന്നും തൻറെ അനുഭവം പങ്കുവെച്ചു മോഹൻലാൽ പറഞ്ഞു.
മറ്റു ഭാഷ പ്രേക്ഷകർ ദൃശ്യം കാണണം. നിരവധി മലയാള സിനിമകൾ കാണാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൃശ്യം വലിയ ഇൻബാറ്റ് ഉണ്ടാക്കിയ സിനിമയാണ്. ഇന്ത്യയിലെ പല ആൾക്കാരും ആ സിനിമ കണ്ടിട്ടുണ്ട്. ഗുവാഹത്തിലെ അമ്പലത്തിൽ പോയപ്പോൾ അവിടെയുള്ള പൂജാരി മുതൽ എല്ലാവരും ദൃശ്യം കണ്ടവരാണ്. അവർ എനിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോൾ എങ്ങനെയാണ് അറിയുക എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ ദൃശ്യം കണ്ടിട്ടുണ്ട് എന്ന് പറഞ്ഞത്. ദൃശ്യം കാണണം അവർ നിരവധി മലയാള സിനിമകൾ കണ്ടിട്ടുണ്ട്.